രാഹുൽ ഗാന്ധിയുടെ മുഖാമുഖം; സംഘാടകസമിതിയായി

Share our post

പേരാവൂർ: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജില്ലയിലെ കർഷക സംഘടന നേതാക്കളുമായും കർഷക പ്രതിനിധികളുമായും നടത്തുന്ന സംവാദ സദസ്സിന്റെ സംഘാടക സമിതി രൂപവത്കരിച്ചു. തൊണ്ടിയിൽ നടന്ന കോൺഗ്രസ് പേരാവൂർ നിയോജകമണ്ഡലം നേതൃയോഗമാണ് സംഘാടകസമിതി രൂപവത്കരിച്ചത്. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷയായി.

കെ.പി.സി.സി അംഗം ചന്ദ്രൻ തില്ലങ്കേരി, ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.എ.നസീർ, കോളയാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാഘവൻ കാഞ്ഞിരോളി, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പൂമല, നിയോജമകമണ്ഡലത്തിലെ കോൺഗ്രസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർ, ഡി.സി.സി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. വ്യാഴാഴ്ചയാണ് പേരാവൂർ സെയ്ന്റ് ജോസഫ്‌സ് ഫോറോന പള്ളി പാരിഷ് ഹാളിൽ രാഹുൽ ഗാന്ധി കർഷകരുമായി സംവാദിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!