വന്യജീവി ആക്രമണം തടയാൻ നടപടി സ്വീകരിക്കണം ; ഡി.വൈ.എഫ്.ഐ

Share our post

പേരാവൂർ : വന്യജീവി ആക്രമണം തടയാൻ നടപടി സ്വീകരിക്കണമെന്നും കൊട്ടിയൂർ ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യം വർധിപ്പിക്കണമെന്നും ഡി.വൈ.എഫ്‌.ഐ പേരാവൂർ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം കെ.ജി.ദിലീപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ ശ്രീജിത്ത്‌ കാരായി അധ്യക്ഷനായി. സെക്രട്ടറി ടി. രഗിലാഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.എസ്.രജീഷ് രക്തസാക്ഷി പ്രമേയവും ടി.കെ യൂനുസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി.ഷിജിത്ത്, പി. സനീഷ് എ.ഷിബു എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: കെ. കെ. ഗിരീഷ്( പ്രസി.), കെ ചന്ദ്രജിത്ത്, വി. കെ.രാഗേഷ് ( വൈസ് പ്രസി. ), ടി. രഗിലാഷ് (സെക്ര. ), ആശ്രിത് അനിൽകുമാർ, അക്ഷയ മനോജ് ( ജോ. സെക്ര. ). ടി കെ യൂനുസ് (ഖജാ.).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!