പന്ത്രണ്ട് വയസ്സുകാരൻ കാരണവർ തെയ്യത്തിന്റെ വെള്ളാട്ടം കെട്ടിയാടി

Share our post

പേരാവൂർ: പന്ത്രണ്ട് വയസ്സുകാരൻ കാരണവർ തെയ്യത്തിന്റെ വെള്ളാട്ടം കെട്ടിയാടി. കുനിത്തല മങ്ങംമുണ്ട കുട്ടിശാസ്തപ്പൻ തിറ ഉത്സവത്തോടനുബന്ധിച്ചായിരുന്നു തോലമ്പ്ര സ്വദേശി ഏഴാം ക്ലാസ് വിദ്യാർഥി സൂര്യദേവ് കാരണവർ തെയ്യത്തിന്റെ വെള്ളാട്ടം കെട്ടിയത്.

തെയ്യം കലാകാരൻ തോലമ്പ്രയിലെ നവഗ്രഹയിൽ ഷാജി പെരുവണ്ണാന്റെയും സ്മിതയുടെയുംമകനാണ്സൂര്യദേവ്. തോലമ്പ്ര യു.പി.സ്‌കൂളിലെ വിദ്യാർത്ഥിയാണ് സൂര്യദേവ്. കഴിഞ്ഞ വർഷം തോലമ്പ്ര ശാസ്ത്രി നഗറിൽ പൂതം തെയ്യം കെട്ടിയാടിയെങ്കിലും ആദ്യമായാണ് കാരണവർ തെയ്യത്തിന്റെ വെള്ളാട്ടം കെട്ടിയാടുന്നത്. തെയ്യം കലാകരന്മാരായ അനുരാഗ്, ആരോമൽ എന്നിവർ സഹാേദരങ്ങളാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!