എൻ.ജി.ഒ അസോസിയേഷൻ പേരാവൂർ ബ്രാഞ്ച് സമ്മേളനം

Share our post

പേരാവൂർ: എൻ.ജി.ഒ അസോസിയേഷൻ പേരാവൂർ ബ്രാഞ്ച് സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.ചന്ദ്രൻ അധ്യക്ഷനായി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ മുഖ്യാതിഥിയായി. സർവീസിൽ നിന്ന് വിരമിക്കുന്ന കെ.വി.അബ്ദുൽസലാം, ബിജു ജോസഫ്, സഞ്ജീവൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജോയ് ഫ്രാൻസിസ്, അബ്ദുൽ റഷീദ്, എ. ഉണ്ണികൃഷ്ണൻ , വി.ആർ. സുധീർകുമാർ, കെ.പുഷ്പം, കെ.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡൻറ് കെ.വി.മഹേഷ് ഉദ്ഘാടനം ചെയ്തു. കെ.ടി. ജയചന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഷറഫ് മമ്പറം, എൻ. ലക്ഷ്മണൻ, സി.നജ്മ , കെ.വി.പ്രകാശ് ബാബു ,എം.ജി.സുഭാഷ് , പി.കെ.ഷൈജു, പി.വർഗീസ്, പി. സുനിൽ , റീന.ടി.തോമസ് , പി.നിശാന്ത് ,വി.ജോസഫ് , പി.വി.രഘുനാഥ് എന്നിവർ സംസാരിച്ചു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!