ഫൈൻ ഇലക്ട്രോണിക്സിന്റെ പുതിയ ഷോറൂം കാർമൽ സെന്ററിൽ പ്രവർത്തനം തുടങ്ങി
പേരാവൂർ: ഫൈൻ ഇലക്ട്രോണിക്സിന്റെ പുതിയ ഷോറൂം കാർമൽ സെന്ററിൽ പ്രവർത്തനം തുടങ്ങി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരാവൂർ സെയ്ന്റ് ജോസഫ് ഫൊറോന വികാരി മാത്യു തെക്കേമുറി, യുണൈറ്റഡ് മർച്ചൻസ് ചേമ്പർ പേരാവൂർ യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് ട്രഷറർ സുനിത് ഫിലിപ്പ്, യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ ഭാരവാഹികളായ കെ.എം.ബഷീർ, വി.കെ.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
