തലശേരി-പേരാവൂർ-ഇരിട്ടി -ബെംഗളൂരു കെ.എസ്.ആർ.ടി.സി; അധികൃതർക്ക് നിവേദനം നല്കി
പേരാവൂർ: തലശ്ശേരിയിൽ നിന്ന് പേരാവൂർ വഴി ബെംഗളൂരുവിലേക്ക് കെ.എസ്.ആർ.ടി. സി ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട്കേരള കോൺഗ്രസ് (ബി) ജില്ലാ കമ്മിറ്റി അധികൃതർക്ക് പരാതി നല്കി. ജില്ലാ ട്രാൻസ്പോർട്ട് ഒഫീസിലെ അസി.ട്രാൻസ്‌പോർട്ട് ഓഫീസർ സന്തോഷ് മാണിക്കത്തിന് കേരളാ കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് എസ്.എം.കെ മുഹമ്മദലിയാണ് നിവേദനം നൽകിയത്. സംസ്ഥാന കമ്മിറ്റി അംഗം രതീഷ് ചിറക്കൽ, ജില്ലാ ട്രഷർ – അഷ്റഫ് മണിപ്പാറ എന്നിവരും സംബന്ധിച്ചു.
