ജൈവ വൈവിധ്യവും പരിസ്ഥിതിയും സെമിനാർ

Share our post

പേരാവൂർ : ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല സമ്മേളനത്തോടനുബന്ധിച്ച് മലബാർ ബിഎഡ് കോളേജിൻ്റെ സഹകരണത്തോടെ ജൈവ വൈവിധ്യവും പരിസ്ഥിതിയും സെമിനാർ സംഘടിപ്പിച്ചു. ജൈവ വൈവിധ്യ ബോർഡ് മുൻ ചെയർമാൻ ഡോ. സി. ജോർജ് തോമസ് പ്രഭാഷണം നടത്തി. പരിഷത്ത് സംസ്ഥാന ട്രഷറർ കെ. വിനോദ് കുമാർ അധ്യക്ഷനായി. ജോർജ് തോമസ് രചിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച  ജൈവ വൈവിധ്യവും  പരിസ്ഥിതിയും പുസ്തകം  കോളേജ് പ്രിൻസിപ്പൽ   ഇന്ദു.കെ.മാത്യു പ്രകാശനം ചെയ്തു.യൂനിയൻ ചെയർമാൻ അമൽ ആൻ്റണി പുസ്തകം ഏറ്റുവാങ്ങി.എക്കോ ക്ലബ്ബ് കോ ഓഡിനേറ്റർ സി.വിസ്മയ, പി. വി.ലാവണ്യ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!