സമരത്തിൽ പങ്കെടുക്കാത്തതിനാൽ തൊഴിലുറപ്പ് ദിനങ്ങൾ നഷ്ടപ്പെട്ട വയോധികക്ക് യൂത്ത് കോൺഗ്രസ് വേതനം നല്കി
പേരാവൂർ : എൻആർഇജി യൂണിയന്റെ സമരത്തിന് പങ്കെടുക്കാത്തതിനാൽ തൊഴിലുറപ്പ് തൊഴിൽ ദിനം നിഷേധിക്കപ്പെട്ട മുരിങ്ങോടി പാറങ്ങോട്ട് ഉന്നതിയിലെ ലക്ഷ്മിയമ്മക്ക് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി മൂന്ന് തൊഴിൽ ദിനങ്ങളുടെ വേതനം കൈമാറി. ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനാണ് തുക കൈമാറിയത്. കേന്ദ്ര സർക്കാർ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പേരടക്കം മാറ്റി പദ്ധതിയെ നശിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാർ രാഷ്ട്രീയ പക പോക്കലിന്റെ വേദിയാക്കി മാറ്റുന്നുവെന്ന്വിജിൽ മോഹനൻ ആരോപിച്ചു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ വിപിൻ ജോസഫ്, ജിബിൻ ജെയ്‌സൺ, ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് പ്രിൻസ് ഫ്രാൻസിസ്, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി എബിൻ പുന്നവേലിൽ, കോൺഗ്രസ് പേരാവൂർ ബ്ലോക്ക് പ്രസിഡണ്ട് ജൂബിലി ചാക്കോ, പഞ്ചായത്തംഗം സുരേഷ് ചാലാറത്ത്, വി.എം രഞ്ജുഷ എന്നിവർ സംസാരിച്ചു.
