പേരാവൂരിൽ ‘മാലിന്യ തടാകം’ ; കണ്ണടച്ച് ആരോഗ്യവകുപ്പ്

Share our post

പേരാവൂർ : ടൗണിന് സമീപം മാലിന്യങ്ങളും മലിന ജലവും കെട്ടിക്കിടന്ന് മാലിന്യ തടാകം രൂപപ്പെട്ടിട്ടും കണ്ണ് തുറക്കാതെ ആരോഗ്യ വകുപ്പധികൃതർ. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന് സമീപമാണ് ടൗണിൽ നിന്നുള്ള ഓടകൾ വഴി മലിന ജലം ഒഴുകിയെത്തുന്നത്. ഈ മാലിന്യം കാഞ്ഞിരപ്പുഴയിലേക്കും പ്രദേശത്തെ കിണറുകളിലേക്കും വ്യാപിക്കുന്നുണ്ട്. മേഖലയിൽ പകർച്ചവ്യാധികൾ പടരുന്നതിനിടെയാണ് ആരോഗ്യവകുപ്പിന്റെ നിസംഗത. പേരാവൂർ പഞ്ചായത്തിലെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയുടെ തൊട്ടടുത്തുകൂടിയാണ് മലിനജലം പുഴയിലേക്ക് കലരുന്നത്.
​ടൗണിലെ ഓടകളിൽ നിന്നും ദുർഗന്ധം വമിക്കുന്നുണ്ട്. നടപ്പാതയിലെ സ്ലാബുകൾ മാറ്റി ഓടകൾ പരിശോധിച്ചാൽ മാത്രമേ മലിനജലം ഒഴുക്കിവിടുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ കഴിയൂ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!