വയോധികയെ തൊഴിലുറപ്പിൽ നിന്ന് ഒഴിവാക്കിയതിൽ ബിജെപി പ്രതിഷേധം

Share our post

പേരാവൂർ: സമരത്തിൽ പങ്കെടുക്കാത്തതിന് ആദിവാസി വയോധികയെ തൊഴിലുറപ്പിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ബിജെപി പേരാവൂർ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ടി.എസ്.ഷിനോജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രജിത്ത് ചാലാറത്ത് അധ്യക്ഷനായി.ആർ.ഉഷ, സി.ആദർശ്, എം.ആർ.ഉഷ, സുധീഷ് തെരു എന്നിവർ സംസാരിച്ചു.

എൻആർഇജി വർക്കേഴ്‌സ് യൂണിയൻ കണ്ണൂരിൽ നടത്തിയ സമരത്തിൽ പങ്കെടുക്കാത്തതിന് മുരിങ്ങോടി പാറങ്ങോട്ട് ഉന്നതിയിലെ ലക്ഷ്മിയമ്മയെ (70)തൊഴിലുറപ്പിൽ നിന്നും ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് ബിജെപി പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനവും പഞ്ചായത്തിലേക്ക് മാർച്ചും നടത്തിയത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!