കെ.എസ്.ആര്‍.ടി.സി നെല്ലിയാമ്പതി യാത്ര

Share our post

പയ്യന്നൂർ: കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ജനുവരി 16 ന് രണ്ട് ദിവസത്തെ നെല്ലിയാമ്പതി വിനോദയാത്ര സംഘടിപ്പിക്കുന്നു.

നെല്ലിയാമ്പതി, കല്‍പ്പാത്തി, സീതാര്‍കുണ്ഡ്, ഓറഞ്ച് ഫാം, അഹല്യ ഹെറിറ്റേജ് വില്ലേജ്, പോത്തുണ്ടി ഡാം, കേശവന്‍ പാറ എന്നിവയാണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നെല്ലിയാമ്പതിയിലാണ് താമസ സൗകര്യം. ജനുവരി 16 ന് രാത്രി ഒന്‍പത് മണിക്ക് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് ജനുവരി 19 ന് പുലര്‍ച്ചെ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രാ ക്രമീകരണം.

ആദ്യം ബുക്ക് ചെയ്യുന്ന 36 പേര്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 9495403062 നമ്പറില്‍ ബന്ധപ്പെടാം.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!