അഞ്ചുവയസുകാരനെ കൊന്ന് അമ്മ ജീവനൊടുക്കി; കുടുംബപ്രശ്നങ്ങളെന്ന് സൂചന
തൃശൂർ: അമ്പലക്കാവിൽ അമ്മയും കുഞ്ഞും മരിച്ചനിലയിൽ. അഞ്ചുവയസുകാരനായ അക്ഷയജിത്തിനെ കൊലപ്പെടുത്തി അമ്മ ശിൽപ(30) ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. രണ്ടു മുറികളിലായാണ് ശിൽപയും ഭർത്താവും കഴിഞ്ഞിരുന്നത്. കുഞ്ഞ് ശിൽപയ്ക്കൊപ്പമായിരുന്നു ഉറങ്ങിയിരുന്നത്. രാവിലെ തട്ടിവിളിച്ചിട്ടും ശിൽപ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് ശിൽപയെ തൂങ്ങിയ നിലയിൽ കണ്ടത്.
ശിൽപയുടെ ഭർത്താവിന്റെയും ഭർതൃമാതാവിൻ്റെയും നിലവിളി കേട്ടെത്തിയ അയൽക്കാരാണ് വാതിൽ പൊളിച്ച് അകത്തുകയറിയത്. എന്നാൽ അപ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു. പേരാമംഗലം പൊലീസ് സ്‌ഥലത്ത് എത്തി തുടർ നടപടികൾ സ്വകരിച്ചു. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
