ലോറിയിടി ച്ച്സൈ സൈക്കിൾ യാത്രികന് ദാരുണാന്ത്യം
ഇരിണാവ് : ലോറിയിടിച്ച്സൈക്കിൾ യാത്രികന് ദാരുണാന്ത്യം. കൊട്ടപ്പാലത്തിന് സമീപത്തെ വി ടി രഞ്ജിത്താ (59)ണ് മരിച്ചത്. പിലാത്തറ – പഴയങ്ങാടി കെ എസ് ടിപി റോഡിൽ പയ്യട്ടം ബേങ്കിനു മുൻവശത്ത് വെള്ളിയാഴ്ച രാവിലെ 7.45നാണ് അപകടം. കൊട്ടപ്പാലത്തിന് സമീപത്തെ ഫ്ലോർ മിൽ ഉടമയാണ്.പ്രഭാതസവാരി കഴിഞ്ഞ് മടങ്ങിയതായിരുന്നു. സൈക്കിളിൽ ഒപ്പമുണ്ടായിരുന്ന മകനെ വീടിന് സമീപത്തെ റോഡരികിൽ ഇറക്കിയ ശേഷം വീട്ടിലേക്ക് പോകാൻ തുടങ്ങുന്നതിനിടയിലാണ് സംഭവം.പാലക്കാട് നിന്ന് കണ്ണപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഇടിച്ചത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമീക നിഗമനം. പരേതരായ കൃഷ്ണൻ്റെയും യശോദയുടെയും മകനാണ്. ഭാര്യ: കെ ടി രഞ്ജിനി, മക്കൾ: നിവേദ് രഞ്ജിത്ത് ( വിദ്യാർഥി കണ്ണൂർ ഗവ. എൻജിനീയറിങ്ങ് കോളേജ് ,ധർമ്മശാല) ശ്രീരാഗ് രഞ്ജിത്ത് ( വിദ്യാർഥി പാപ്പിനിശേരി ഇ എം എസ് സ്മാരക ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ) സഹോദരങ്ങൾ: മുരളീധരൻ, ഷീജ.ഷൈജ, പരേതനായ സതീശൻ. ലോറി ഡ്രൈവർ നിസ്സാര പരിക്കുകളോടെ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ ചികിത്സതേടി.
