പാലം തുറന്നിട്ടും യാത്ര ദുരിതത്തിന് പരിഹാരമായില്ല
ഇരിട്ടി: ആറളം തോട്ടുകടവ് പുതിയ പാലം ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇതുവഴിയുള്ള യാത്ര ദുഷ്കരമായി തുടരുന്നു. ഒന്നര വർഷത്തിലധികം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ മാസം 17ന് പാലം ഗതാഗതത്തിനായി തുറന്നു നൽകിയത്. അപകടാവസ്ഥയിലായ പഴയപാലം പൊളിച്ചുനീക്കിയാണ് പുതിയ പാലം പണിതത്. ജില്ല പഞ്ചായത്തിന്റെ 1.25 കോടി രൂപ ചെലവിലാണ് നിർമാണം നടത്തിയത്. പുതിയ പാലം നിർമാണം നടക്കുമ്പോൾ ഇതുവഴിയുള്ള ഗതാഗതം പൂർണമായും അടച്ചിരുന്നു. ഉദ്ഘാടനത്തിനു ശേഷം പാലത്തിലൂടെ വാഹനങ്ങൾ കടന്നു പോകുമെങ്കിലും അപ്രോച്ച് റോഡിന്റെ നിർമാണ പ്രവൃത്തികൾ നടത്തിയിരുന്നില്ല.ഇരിട്ടി: ആറളം തോട്ടുകടവ് പുതിയ പാലം ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇതുവഴിയുള്ള യാത്ര ദുഷ്കരമായി തുടരുന്നു. ഒന്നര വർഷത്തിലധികം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ മാസം 17ന് പാലം ഗതാഗതത്തിനായി തുറന്നു നൽകിയത്. അപകടാവസ്ഥയിലായ പഴയപാലം പൊളിച്ചുനീക്കിയാണ് പുതിയ പാലം പണിതത്. ജില്ല പഞ്ചായത്തിന്റെ 1.25 കോടി രൂപ ചെലവിലാണ് നിർമാണം നടത്തിയത്. പുതിയ പാലം നിർമാണം നടക്കുമ്പോൾ ഇതുവഴിയുള്ള ഗതാഗതം പൂർണമായും അടച്ചിരുന്നു. ഉദ്ഘാടനത്തിനു ശേഷം പാലത്തിലൂടെ വാഹനങ്ങൾ കടന്നു പോകുമെങ്കിലും അപ്രോച്ച് റോഡിന്റെ നിർമാണ പ്രവൃത്തികൾ നടത്തിയിരുന്നില്ല.
