കോളേജ് കെട്ടിടത്തിൽ നിന്ന് വയറുകൾ മോഷ്ടിച്ച സംഭവം; പ്രതി അറസ്റ്റിൽ
കൂത്തുപറമ്പ്: ചെണ്ടയാട് മഹാത്മാ ഗാന്ധി ആർട്സ് ആൻ്റ് സയൻസ് കോളജിലെ ബിൽഡിംഗിൽ സ്ഥാപിച്ച മീറ്റർ ബോക്സ് നശിപ്പിക്കുകയും വയറുകൾ മോഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. പാനൂർ ഈസ്റ്റ് വള്ള്യായി സ്വദേശി കെ.പി വൈഷ്ണവാണ് കണ്ണവം പോലിസിന്റെ പിടിയിലായത്. ഈ മാസം നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.
