കണ്ണൂർ സർവകലാശാലാ ക്യാമ്പസുകളിൽ സീറ്റൊഴിവ്

Share our post

കണ്ണൂർ: സർവകലാശാലയുടെ ഭൗതികശാസ്ത്ര പഠന വകുപ്പിൽ എം എസ് സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) കോഴ്സിൽ ഏതാനം ഒഴിവുകളിൽ  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അർഹരായ വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം നാളെ (ബുധനാഴ്‌ച) രാവിലെ 11.00 മണിക്ക്  എടാട്ടുള്ള പഠന വകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ: 9447649820, 04972806401.

കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ അഞ്ചു വർഷത്തെ ആന്ത്രോപോളജി ഇന്റഗ്രേറ്റഡ്‌ കോഴ്‌സിന് നാല്  എസ്.സി സീറ്റുകളും ഒരു എസ്.ടി സീറ്റും ഒഴിവുണ്ട്. യോഗ്യരായവർ 30-7-2025 ന് രാവിലെ 10 മണിക്ക് വകുപ്പ് തലവൻ മുമ്പാകെ സർട്ടിഫികറ്റുകൾ സഹിതം ഹാജരാവണം. എസ്.സി, എസ്.ടി വിഭാഗങ്ങളുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും ഫോൺ: 7306130450.

സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം.എ. ആന്ത്രോപോളജിക്ക്  ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ    30-07-2025 ന് രാവിലെ 10 ന് വകുപ്പ് തലവൻ മുമ്പാകെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം. ഫോൺ: 7306130450.

സർവ്വകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എസ് സി മോളിക്യൂലർ ബയോളജി പ്രോഗ്രാമിൽ ജനറൽ/ഒബിസി/ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: Life  Science ലെ ഏതെങ്കിലും ഒരു വിഷയത്തിൽ 50% മാർക്കിൽ കുറയാതെയുള്ള ബിരുദം. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 30.07.2025   രാവിലെ 11 മണിക്ക് വകുപ്പ് മേധാവിക്ക് മുൻപാകെ നേരിട്ട് ഹാജരാകണം. ഫോൺ: 9663749475.   

സർവ്വകലാശാല ഭൂമിശാസ്ത്ര വകുപ്പിൽ  ഈ  അധ്യയന വർഷം ആരംഭിച്ച   ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ്  പ്രോഗ്രാം ഇൻ ജോഗ്രഫിയിൽ  എസ്.സി, എസ്. ടി വിഭാഗക്കാർക്ക്  സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ പ്രമാണങ്ങൾ സഹിതം 30/07/2025ന്  (ബുധൻ) പകൽ 11 മണിക്ക് പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന വകുപ്പിൽ  ഹാജരാകണം. Ph: 9847132918.

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ അഞ്ചു വർഷ ഇംഗ്ലീഷ് ഇൻ്റഗ്രേറ്റഡ് കോഴ്സിന് നാല് എസ് .സി, രണ്ട് എസ്. ടി, ഒരു എൽ.സി സീറ്റൊഴിവുണ്ട്. യോഗ്യരായവർ 30/7/2025 നു രാവിലെ 10.30 നു വകുപ്പു തലവൻ മുൻപാകെ അസ്സൽ സർട്ടിഫിക്കറ്റുകൾസഹിതം ഹാജരാകണo. 

കണ്ണൂർ സർവ്വകലാശാല   മാങ്ങാട്ടുപറമ്പ  കാമ്പസിലെ   ഇൻഫർമേഷൻ   ടെക്നോളജി പഠന വകുപ്പിൽ നടത്തപ്പെടുന്ന  ഫൈവ് ഇയർ ഇന്റഗ്രെറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ കംപ്യൂട്ടേഷണൽ സയൻസ്   പ്രോഗാമിൽ (FYIMP in Computational Science)  എസ് സി  വിഭാഗത്തിനായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ  വിദ്യാർത്ഥികൾ 31നു (വ്യാഴാഴ്ച)  രാവിലെ 10.30ന്   അസ്സൽ  സർട്ടിഫിക്കറ്റുകളുമായി  മാങ്ങാട്ടുപറമ്പ  കാമ്പസിലെ   ഇൻഫർമേഷൻ  ടെക്നോളജി  പഠന വകുപ്പ്   മേധാവിയുടെ  മു ൻപിൽ  ഹാജരാകണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!