Connect with us

Kerala

ആദ്യം പിടിച്ചെടുത്തത് ആറ് ഗ്രാം എം.ഡി.എം.എ; ചോദ്യം ചെയ്യലിൽ കണ്ടെടുത്തത് 291 ​ഗ്രാം; വയനാട്ടിൽ ലഹരിവേട്ട

Published

on

Share our post

മാനന്തവാടി: വയനാട്ടിൽ ലഹരിവേട്ട. 291 ​ഗ്രാം എംഡിഎംഎ പിടികൂടി. ഈ മാസം 19-ന് ബാവലി ചെക്പോസ്റ്റിൽ വെച്ച് നടത്തിയ പരിശോധനയിൽ രണ്ട് കാസർകോട്‌ സ്വദേശികളെ എക്സൈസ് പിടികൂടിയിരുന്നു. അന്ന് ആറ് ​ഗ്രാം എംഡിഎംഎയാണ് ഇവരിൽനിന്നു പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ഇവർ സഞ്ചരിച്ചിരുന്ന കാറിൽനിന്നു ഡിക്കിയുടെ ഉള്ളിൽ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്. ആറ് പൊതികളിലായാണ് എം.ഡി.എം.എ ഒളിപ്പിച്ചത്. ബാം​ഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്കു വിൽപ്പനയ്ക്കായി കൊണ്ടുവന്ന ലഹരിയാണ് പിടികൂടിയത്.


Share our post

Kerala

പരീക്ഷയ്ക്ക് ​ഗുരുതര പിഴവ് വരുത്തി പി.എസ്‍.സി; ചോദ്യപേപ്പറിന് പകരം നല്‍കിയത് ഉത്തരസൂചിക

Published

on

Share our post

തിരുവനന്തപുരം:പരീക്ഷക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്‍കി പിഎസ്എസി. ഇന്ന് നടന്ന സര്‍വേ വകുപ്പിലെ വകുപ്പ് തല പരീക്ഷയിലാണ് ഗുരുതര പിഴവ് സംഭവിച്ചത്. സര്‍വേയര്‍മാര്‍ക്ക് സൂപ്രണ്ട് തസ്തികയിലേക്കുള്ള പ്രൊമോഷൻ പരീക്ഷയിലാണ് സംഭവം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു സെന്‍ററുകൾ. 200 ലധികം പേരാണ് പരീക്ഷ എഴുതാനെത്തിയത്. അബദ്ധം മനസ്സിലായതോടെ ഉത്തരസൂചിക തിരികെ വാങ്ങി, പരീക്ഷ റദ്ദ് ചെയ്യുകയായിരുന്നു. ആറ് മാസം കൂടുമ്പോഴാണ് വകുപ്പ്തല പരീക്ഷ നടത്തുന്നത്. ഇത്തവണ രണ്ട് വർഷം വൈകിയാണ് പരീക്ഷ നടത്തിയത്. പരീക്ഷ ഇനിയും വൈകുന്നതോടെ നിരവധി പേര്‍ക്ക് പ്രെമോഷന് സാധ്യത നഷ്ടപ്പെടും. ചോദ്യകര്‍ത്താക്കൾ നല്‍കിയ കവര്‍ അതേ പടി പ്രസിലേക്ക് പോയതാണ് കാരണമെന്ന് പിഎസ്എസി പ്രതികരിച്ചു. ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ കവറാണ് അച്ചടിക്കാൻ കൊടുത്തത്. ഇത് അതേപടി പരീക്ഷ സെന്‍ററുകളിലേക്ക് നല്‍കുകയായിരുന്നു. ചോദ്യങ്ങൾ മാത്രമാണ് പരീക്ഷ സെന്‍ററുകളിലേക്ക് നല്‍കേണ്ടിയിരുന്നതെന്നും പി.എസ്‍.സി വ്യക്തമാക്കുന്നു.


Share our post
Continue Reading

Kerala

വാഹനത്തില്‍ നിന്ന് വീട്ടിലേക്ക് വൈദ്യുതി; കേരളത്തിലും നടപ്പാക്കാന്‍ ഒരുങ്ങുന്നു

Published

on

Share our post

തിരുവനന്തപുരം: പകല്‍ ഇലക്ട്രിക് കാറില്‍ ചാര്‍ജ്‌ചെയ്ത വൈദ്യുതി രാത്രി വീട്ടിലേക്ക് ഉപയോഗിക്കാനായാലോ? അതില്‍ കുറച്ച് ഗ്രിഡിലേക്ക് നല്‍കി പണം നേടാനായാലോ ? ഇതെല്ലാം സാധ്യമാകുന്ന വാഹനത്തില്‍നിന്ന് ഗ്രിഡിലേക്ക് (വി ടു ജി) എന്ന സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കെഎസ്ഇബി തയ്യാറെടുക്കുന്നു.ഇതിന് മുന്നോടിയായി പകല്‍സമയം പാര്‍ക്കിങ് ഗ്രൗണ്ടുകളിലും സര്‍ക്കാര്‍ഓഫീസുകളിലും ഉള്‍പ്പടെ ഇ-വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള വ്യാപക സൗകര്യമൊരുക്കും. ഇതിന് താത്പര്യമുള്ള ഏജന്‍സികളെ എംപാനല്‍ ചെയ്യും. വി ടു ജി പ്രയോഗക്ഷമമാക്കാനും കേരളത്തില്‍ ഇതിന്റെ സാധ്യത വിലയിരുത്താനും മുംബൈ ഐഐടിയെ ചുമതലപ്പെടുത്താന്‍ ബോര്‍ഡ് തീരുമാനിച്ചതായി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ പറഞ്ഞു.

പകല്‍ വൈദ്യുതിവില തീരെക്കുറവ്

പകല്‍ കേരളത്തില്‍ സൗരോര്‍ജത്തില്‍നിന്നുള്‍പ്പടെ വിലകുറഞ്ഞ വൈദ്യുതി യഥേഷ്ടം കിട്ടാനുണ്ട്. പരമാവധി വില രണ്ടരരൂപവരെ മാത്രമാണ്. പുരപ്പുറ സോളാര്‍ വ്യാപകമായതോടെ, മുന്‍കരാറുകള്‍ വഴി കിട്ടുന്ന വൈദ്യുതിപോലും പകല്‍ ഉപയോഗിക്കാനാകാതെ വരുന്നു. എന്നാല്‍, കേരളത്തില്‍ ഇ-വാഹനങ്ങള്‍ പൊതുവേ ചാര്‍ജ്‌ചെയ്യുന്നത് രാത്രിയിലാണ്. വൈദ്യുതി ഉപയോഗവും നിരക്കും കൂടിനില്‍ക്കുന്നസമയമാണിത്. പകല്‍ വാഹനങ്ങള്‍ കൊണ്ടുപോകുന്നിടത്ത് ചാര്‍ജ് ചെയ്യാന്‍ സൗകര്യമില്ലാത്തതുകൊണ്ടാണ് കുറഞ്ഞനിരക്കിലുള്ള വൈദ്യുതി അതിന് പ്രയോജനപ്പെടാത്തത്. ഇതിനായാണ് ഏജന്‍സികള്‍ വഴി സൗകര്യമൊരുക്കുന്നത്.രാത്രിയില്‍ വീട്ടിലേക്ക് വാഹനത്തില്‍നിന്ന് രാത്രി വീട്ടിലേക്ക് എത്ര വൈദ്യുതി ഉപയോഗിക്കാമെന്ന് മൊബൈല്‍ ആപ്പില്‍ ക്രമീകരിക്കാം. വാഹനത്തിലെ ബാറ്ററി ഇന്‍വെര്‍ട്ടറായി പ്രവര്‍ത്തിക്കും. ഇതിന് ചില സാങ്കേതികക്രമീകരണങ്ങള്‍ വേണ്ടിവരും. വീട്ടുകാര്‍ക്ക് ലാഭമാണിത്. കെഎസ്ഇബിക്ക് രാത്രി ലോഡ് കുറയ്ക്കാം. വിലകൂടിയ വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതും കുറയ്ക്കാം.


Share our post
Continue Reading

Kerala

സംസ്ഥാനത്ത് ലഹരി വേട്ട തുടർന്ന് പൊലീസ്; ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 120 കേസുകൾ

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി വേട്ട തുടർന്ന് പൊലീസ്. ലഹരിക്കെതിരായ കേരള പൊലീസിൻ്റെ ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായി ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 120 കേസുകളാണ്. 3.399 ഗ്രാം എം.ഡി.എം.എയും 6.475 കിലോ ഗ്രാം കഞ്ചാവും ഡി ഹണ്ടിൻ്റെ ഭാഗമായി പിടികൂടി. 2361 പേരെയാണ് ഇന്നലെ പരിശോധിച്ചത്. ഇതിൽ 118 പേർക്കെതിരെ കേസെടുത്തു. ഇതുവരെ 8468 കേസുകൾ രജിസ്റ്റർ ചെയ്തതിട്ടുണ്ട്. ഇതിൽ 8770 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് നിന്ന് ഇതുവരെ പിടിച്ചെടുത്തത് 4.638 കിലോ ഗ്രാം എംഡിഎംഎയാണ് എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍.ഡി.പി.എസ് കോഓര്‍ഡിനേഷന്‍ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പാക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂമും നിലവിലുണ്ട്. 9497927797 എന്ന നമ്പറിലേക്കു വിളിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.


Share our post
Continue Reading

Trending

error: Content is protected !!