Connect with us

Kannur

കണ്ണൂർ സർവകലാശാലാ വാർത്തകൾ

Published

on

Share our post

പരീക്ഷാഫലം

ഏഴാം സെമസ്റ്റർ  ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ്  ഒക്ടോബർ 2024   പരീക്ഷാഫലം  സർവ്വകലാശാല വെബ്സൈറ്റിൽ  ലഭ്യമാണ്.

ഉത്തരക്കടലാസ് പുനർ മൂല്യനിർണ്ണയം/സൂക്ഷ്മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ 03.04.2025, 5PM വരെ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ് .

ഹാൾ ടിക്കറ്റ്

പാലയാട്  സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ   എട്ടാം സെമസ്റ്റർ ബി.എ എൽ.എൽ.ബി  (റെഗുലർ/ സപ്ലിമെന്ററി), മെയ് 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.  ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റുകൾ  പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്.

ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന് സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്(ഫോൺ നം.0497 2715264)

ടൈം ടേബിൾ

21.04.2025ന്  ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ്  (2009 -2013 അഡ്മിഷൻ ) നവംബർ 2024 ,03.04.2025  ന് ആരംഭിക്കുന്ന  നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് ഏപ്രിൽ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.


Share our post

Kannur

പയ്യാമ്പലത്ത് ചിരട്ടക്ഷാമം; മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ മണിക്കൂറുകള്‍ വൈകി

Published

on

Share our post

കണ്ണൂര്‍: മൃതദേഹങ്ങളോട് അനാദരവുകാട്ടി കണ്ണൂര്‍ കോര്‍പറേഷന്‍. പയ്യാമ്പലത്ത് ചിരട്ടയില്ലാതെ മൃതദേഹം ദഹിപ്പിക്കല്‍ മണിക്കൂറുകളോളം മുടങ്ങി. ഇന്ന് രാവിലെയാണ് പയ്യാമ്പലം ശ്മശാനത്തില്‍ അത്യന്തം വേദനാജനകമായ സംഭവം ഉണ്ടായത്. ഇന്ന് കാലത്ത് മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും എത്തിയപ്പോഴാണ് പയ്യാമ്പലത്തെ കോര്‍പര്‍ഷന്‍ ഉദ്യോഗസ്ഥരും ശ്മശാനത്തിലെ തൊഴിലാളികളും ചിരട്ടയില്ലെന്നും മൃതദേഹം ദഹിപ്പിക്കാനാവില്ലെന്നും അറിയിച്ചത്.

തുടര്‍ന്ന് ബന്ധുക്കള്‍ തന്നെ ചിരട്ട എത്തിച്ച് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സി.പി.എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ സ്ഥലത്തെത്തി. തുടര്‍ന്ന് മേയര്‍ മുസ്ലീഹ് മഠത്തില്‍ പ്രശ്‌നത്തിലിടപെടുകയും എം വി ജയരാജനെ ഫോണില്‍ വിളിച്ച് ചിരട്ട എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കുകയുമായിരുന്നു. അതിനിടെ സ്‌ട്രെച്ചറില്‍ ചിരട്ടകളുമായി എം വി ജയരാജന്‍ ഉള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ കോര്‍പറേഷന്‍ ഓഫീസിനകത്ത് പ്രതിഷേധവുമായെത്തി.  കോര്‍പറേഷന്‍ അഴിമതിയില്‍ പ്രതിഷേധവുമായിഎല്‍ഡിഎഫ് ഇന്നു മുതല്‍ കോര്‍പറേഷനുമുന്നില്‍ അനിശ്ചിത കാല സത്യഗ്രഹ സമരം ആരംഭിച്ചിരിക്കുകയാണ്.


Share our post
Continue Reading

Kannur

അവധിക്കാലം അടിച്ചുപൊളിക്കാം കെ.എസ്.ആർ.ടി.സിക്കൊപ്പം

Published

on

Share our post

പയ്യന്നൂർ: അവധിക്കാലം ചുരുങ്ങിയ ചെലവിൽ ആഘോഷമാക്കാൻ കെ.എസ്.ആർ.ടി.സി പയ്യന്നൂർ ബജറ്റ് ടൂറിസം സെൽ ഒരുങ്ങി. പെരുന്നാൾ, വിഷു, ഈസ്റ്റർ അവധിക്കാലത്ത് നിരവധി പാക്കേജുകളാണ്‌ ഒരുക്കിയിരിക്കുന്നത്. മൂന്നാർ, -മറയൂർ, – കാന്തല്ലൂർ യാത്ര 28ന് പുറപ്പെട്ട് 31നും ഏപ്രിൽ രണ്ടിന് പുറപ്പെട്ട് അഞ്ചിനും 11ന് പുറപ്പെട്ട് 14നും 25ന് പുറപ്പെട്ട് 28നും തിരിച്ചെത്തുംവിധം നാല്‌ യാത്രകളാണ് മൂന്നാറിലേക്ക് ക്രമീകരിച്ചത്. ഏപ്രിൽ നാല്, 21 എന്നീ രണ്ട് തീയതികളിൽ രണ്ടു യാത്രകളാണ് സംഘടിപ്പിക്കുന്നത്. അടവി, ഗവി, ആങ്ങാമുഴി, പരുന്തുംപാറ, കമ്പം, തേക്കടി വിസിറ്റ്, സ്പൈസസ് ഗാർഡൻ രാമക്കൽ മേട് എന്നിവിടങ്ങളാണ് സന്ദർശിക്കുക. വൈകിട്ട് നാലിന് പുറപ്പെട്ട് നാലാമത്തെ ദിവസം രാവിലെ ഏഴിന് തിരിച്ചെത്തും. ഏപ്രിൽ 5, 29 തീയതികളിലാണ് പാലക്കാട്, – നെല്ലിയാമ്പതി യാത്ര. പോത്തുണ്ടി ഡാം, സീതാർകുണ്ട് വ്യൂ പോയിന്റ്‌, നെല്ലിയാമ്പതി, കേശവൻ പാറ, മലമ്പുഴ, കൽപ്പാത്തി എന്നിവയാണ് പ്രധാന സന്ദർശന സ്ഥലങ്ങൾ. ഏപ്രിൽ ഒന്ന്, 28 തീയതികളിലാണ് സൈലന്റ് വാലി യാത്ര. സൈലന്റ് വാലി ട്രക്കിങ്, കാഞ്ഞിരപ്പുഴ ഡാം എന്നിവയാണ് സന്ദർശന സ്ഥലങ്ങൾ. രാത്രി ഒമ്പതിന് പുറപ്പെടും. ആഡംബര കപ്പൽ യാത്രയും കൊച്ചി കാഴ്ചകളും കണ്ടുമടങ്ങാനുള്ള അവസരവുമൊരുക്കുന്നുണ്ട്‌. ഏപ്രിൽ 15ന് രാത്രി 10ന് യാത്ര പുറപ്പെടും. വാഗമൺ – കുമരകം യാത്ര ഏപ്രിൽ 18ന് വൈകിട്ട് ആറിന് പുറപ്പെടും. ആദ്യ ദിനം വാഗമൺ കാഴ്ചകളും രണ്ടാം ദിനം കുമരകം ബോട്ടിങ്ങുമാണ് പ്രധാന ആകർഷണം. കൂടാതെ നിലമ്പൂർ യാത്ര ഏപ്രിൽ ആറിനും 17നും വയനാട് യാത്ര ഏപ്രിൽ 12, കോഴിക്കോട് കടലുണ്ടി യാത്രകൾ ഏപ്രിൽ 13, 20, 27 തീയതികളിലും നടക്കും. ഫോൺ: 8075823384, 9745534123.


Share our post
Continue Reading

Kannur

ജില്ലാ കോര്‍ഡിനേറ്റര്‍ നിയമനം

Published

on

Share our post

നശാമുക്ത് ഭാരത് അഭിയാന്‍ (എന്‍എംബിഎ) പദ്ധതിക്ക് കീഴില്‍ ജില്ലയില്‍ നടപ്പാക്കുന്ന ഡ്രഗ് ഫ്രീ കണ്ണൂരിന്റെ ജില്ലാതല കര്‍മപദ്ധതി അനുസരിച്ച് പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജില്ലാ കോര്‍ഡിനേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം (എംഎസ്ഡബ്ല്യൂ), ലഹരി വിരുദ്ധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ രേഖകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റ, ലഹരി വിമുക്ത കണ്ണൂര്‍ സൃഷ്ടിക്കാനുള്ള നിര്‍ദേശങ്ങള്‍ എന്നിവ സഹിതം മാര്‍ച്ച് 27 ന് രാവിലെ 10.30 ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍ : 8281999015, 04972997811


Share our post
Continue Reading

Trending

error: Content is protected !!