Connect with us

Kannur

കണ്ണൂർ ബീച്ച് റൺ എട്ടാമത് എഡിഷൻ 23ന് പുലർച്ചെ പയ്യാമ്പലം തീരത്ത്

Published

on

Share our post

കണ്ണൂർ : പയ്യാമ്പലത്ത് അലകടലിനോടു മത്സരിച്ച് ആവേശത്തിരമാല തീർക്കാൻ ബീച്ച് റണ്ണിന്റെ എട്ടാമത് എഡിഷന് കണ്ണൂർ ഒരുങ്ങി. ഓരോ വർഷവും ഏറിവരുന്ന പങ്കാളിത്തവും വൈവിധ്യങ്ങളും സമ്മാനത്തുകയുമെല്ലാമാണ് കണ്ണൂർ ബീച്ച് റണ്ണിനെ വേറിട്ടു നിർത്തുന്നത്. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലാണ് ബീച്ച് റണ്ണിന്റെ സംഘാടനം. 2015 മുതൽ നടന്നു വരുന്ന ബീച്ച് റൺ വടക്കേ മലബാറിലേക്ക് രാജ്യാന്തര മാരത്തൺ ഓട്ടക്കാരും കായികതാരങ്ങളും ചലച്ചിത്ര താരങ്ങളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലെ സെലിബ്രിറ്റികൾ ഒഴുകിയെത്തുന്ന വാർഷിക ഉത്സവമായി മാറിക്കഴിഞ്ഞു.
ഓരോ വർഷവും പങ്കാളിത്തം കൂടിവരുന്നത് ആവേശകരമാണെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ പറഞ്ഞു.

ഇത്തവണ 23നാണ് ബീച്ച് റൺ നടക്കുന്നത്. 2010ൽ ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന്റെ അഭിമാനമുയർത്തി സ്വർണം നേടിയ ദീർഘദൂര ഓട്ടക്കാരി പ്രീജ ശ്രീധരനാണ് ഇത്തവണത്തെ ബീച്ച് റണ്ണിന്റെ ബ്രാൻഡ് അംബാസഡർ. കായികപ്രതിഭകളുമായി സംവദിക്കാനായി 22നു തന്നെ പ്രീജ കണ്ണൂരിലെത്തും. 23ന് ബീച്ച് റണ്ണിലും പങ്കുചേരും. 23നു പുലർച്ചെ 5.30ന് പയ്യാമ്പലത്ത് ഒത്തുചേരുന്ന ജനസഞ്ചയം സൂംബ നൃത്തച്ചുവടുകളോടെ വാം അപ് പൂർത്തിയാക്കിയാണ് ഓടിത്തുടങ്ങുക. ഡൽഹിയിൽ നിന്നുള്ള സെലിബ്രിറ്റി ഡാൻസർ സമീർ സചിദേവിന്റെ നേതൃത്വത്തിലുള്ള സൂംബാ മാജിക്ക് ഗ്രൂപ്പാണ് സൂംബ ഡാൻസ് പരിശീലിപ്പിക്കുക.

കായിക രംഗത്തു കണ്ണൂരിന്റെ ചരിത്രം മാറ്റിയെഴുതിയ ഖ്യാതിയുണ്ട്, ബീച്ച് റണ്ണിന്. സ്വദേശികളും വിദേശികളും ഉൾപ്പെടെ ഒട്ടേറെ രാജ്യാന്തര മാരത്തൺ താരങ്ങൾ ബീച്ച് റണ്ണിൽ ഇതിനകം പങ്കാളികളായി. മാത്രമല്ല, ബീച്ച് റണ്ണിൽ ഓടിത്തുടങ്ങിയവരിൽ പലരും ഇപ്പോൾ രാജ്യാന്തര മാരത്തണുകളിൽ ശ്രദ്ധേയരാണ്. ആരോഗ്യസംരക്ഷണം, കായിക വളർച്ച, വിനോദസഞ്ചാരം എന്നിവയ്ക്കു പുറമേ ലഹരി വിരുദ്ധ സന്ദേശ പ്രചാരണവും ബീച്ച് റണ്ണിന്റെ ലക്ഷ്യങ്ങളാണ്. കണ്ണൂർ വിമാനത്താവളം വഴി വിനോദ സഞ്ചാരികളെ ആകർഷിക്കാനും ഉത്തര മലബാറിലെ ടൂറിസം സാധ്യത വളർത്താനും ബീച്ച് റൺ പ്രയോജനപ്പെടുമെന്നും നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ പറഞ്ഞു. വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പാണ് സംഘാടനത്തിന് തുടക്കം മുതൽ പ്രധാന പിന്തുണ നൽകുന്നത്. പങ്കെടുക്കാൻ റജിസ്ട്രേഷന് ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യുക.

പ്രൈസ് മണി തുക 4 ലക്ഷത്തിലേറെ

ഹാഫ് മാരത്തൺ ഉൾപ്പെടെ നാലു വിഭാഗങ്ങളിലായി നടക്കുന്ന ബീച്ച് റണ്ണിന് 4 ലക്ഷത്തിലേറെ രൂപയാണ് മൊത്തം പ്രൈസ്മണി പ്രഖ്യാപിച്ചിരിക്കുന്നത്. 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ, വെറ്ററൻസ്, കുട്ടികളടക്കമുള്ള കുടുംബാംഗങ്ങളുടെ 3 കിലോമീറ്റർ ഫാമിലി റൺ എന്നിവയാണ് ഈ വർഷത്തെ കാറ്റഗറികൾ. നാലു വിഭാഗത്തിലും പുരുഷൻമാർക്കും വനിതകൾക്കും പ്രത്യേകം സമ്മാനങ്ങളുണ്ട്. ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനക്കാർക്കുള്ള സമ്മാനത്തുകയും:

21.1 കിലോമീറ്റർ ഹാഫ് മാരത്തൺ – 60,000 രൂപ, 30,000 രൂപ, 20,000 രൂപ.

10 കിലോമീറ്റർ – 30,000 രൂപ, 15,000 രൂപ, 6,000 രൂപ.

വെറ്ററൻസ് 10 കിലോമീറ്റർ – 20,000 രൂപ, 10,000 രൂപ, 4,000 രൂപ. 3 കിലോമീറ്റർ ഹെൽത്ത് റൺ – 5,000 രൂപ, 2500 രൂപ, 1000 രൂപ.

റജിസ്ട്രേഷന് ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യുക.

കുടുംബത്തിനൊപ്പം ഓടാം, ആരോഗ്യത്തിനായി ആരോഗ്യമുള്ള സമൂഹത്തിന് ആരോഗ്യകരമായ ജീവിതശൈലിയെന്ന സന്ദേശമുയർത്തിയാണ് ബീച്ച് റണ്ണിൽ ഫാമിലി റൺ എന്ന വിഭാഗം ഉൾപ്പെടുത്തിയിരിക്കുന്നത്. പതിനഞ്ചു മാസം മാത്രം പ്രായമുള്ള കുഞ്ഞുമായി എത്തിയ മാതാപിതാക്കൾ മുതൽ എൺപതു പിന്നിട്ടവർ വരെ മുൻ വർഷങ്ങളിൽ ഫാമിലി റണ്ണിൽ അണിനിരന്നത് ആവേശകരമായിരുന്നു. വ്യായാമം ശീലമാക്കാനുള്ള പ്രേരണയായി ഫാമിലി റൺ മാറുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങൾക്കൊപ്പം ഓടാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.


Share our post

Kannur

വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

Published

on

Share our post

ച​ക്ക​ര​ക്ക​ല്ല്: വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യ ആ​ളെ പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം ച​ക്ക​ര​ക്ക​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.മൗ​വ​ഞ്ചേ​രി കൊ​ല്ല​റോ​ത്ത് കെ. ​ബ​ഷീ​റി​നെ​യാ​ണ് (50) ച​ക്ക​ര​ക്ക​ൽ സി.​ഐ. എം.​പി. ആ​സാ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്.ക​ള​മ​ശ്ശേ​രി​യി​ൽ ഒ​രു കൊ​ല​പാ​ത​ക കേ​സി​ലും കാ​ഞ്ഞ​ങ്ങാ​ട് ക​വ​ർ​ച്ച കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.


Share our post
Continue Reading

Kannur

അ​ശാ​സ്ത്രീ​യ മാ​ലി​ന്യ സം​സ്ക​ര​ണം; 5000 രൂ​പ പി​ഴ​യീ​ടാ​ക്കി

Published

on

Share our post

ക​ണ്ണൂ​ർ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്റെ ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ കി​ഴു​ന്ന ബീ​ച്ച് പ​രി​സ​ര​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ജൈ​വ-​അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​ക്ക​ല​ർ​ത്തി നി​ക്ഷേ​പി​ക്കു​ക​യും മാ​ലി​ന്യം ക​ത്തി​ക്കു​ക​യും ചെ​യ്ത​തി​ന് ഹോം ​സ്റ്റേ​ക്ക് പി​ഴ ചു​മ​ത്തി.കെ​ട്ടി ഉ​ണ്ടാ​ക്കി​യ ടാ​ങ്കി​ൽ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ, മ​ദ്യ​ക്കു​പ്പി​ക​ൾ, പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ തു​ട​ങ്ങി​യ​വ നി​ക്ഷേ​പി​ച്ച രീ​തി​യി​ലാ​ണ് സ്ക്വാ​ഡ് ക​ണ്ടെ​ത്തി​യ​ത്. അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ഹ​രി​ത​ക​ർ​മ​സേ​ന​ക്ക് കൈ​മാ​റി​യി​രു​ന്നി​ല്ല. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​തി​ന് സീ​വ്യൂ ഹോം​സ്റ്റേ ഉ​ട​മ​ക്ക് 5000 രൂ​പ പി​ഴ ചു​മ​ത്താ​നും മാ​ലി​ന്യം വീ​ണ്ടെ​ടു​ത്ത് സ്വ​ന്തം ചെ​ല​വി​ൽ സം​സ്ക​രി​ക്കാ​നും ജി​ല്ല സ്ക്വാ​ഡ് നി​ർ​ദേ​ശം ന​ൽ​കി. പ​രി​ശോ​ധ​ന​യി​ൽ ജി​ല്ല സ്ക്വാ​ഡ് ലീ​ഡ​ർ ല​ജി എം. ​ശ​രീ​കു​ൽ, അ​ൻ​സാ​ർ, പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​നീ​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


Share our post
Continue Reading

Kannur

കെ-​ടി​ക് പ​ദ്ധ​തി​യു​മാ​യി കു​ടും​ബ​ശ്രീ

Published

on

Share our post

ക​ണ്ണൂ​ർ: പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പു​ത്ത​ൻ സം​രം​ഭ​ക​രെ വാ​ർ​ത്തെ​ടു​ക്കാ​ൻ നൂ​ത​ന പ​ദ്ധ​തി​യു​മാ​യി കു​ടും​ബ​ശ്രീ മി​ഷ​ൻ. പ​ട്ടി​ക​വ​ർ​ഗ​ക്കാ​രാ​യ യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് ഉ​പ​ജീ​വ​ന വി​ക​സ​നം സാ​ധ്യ​മാ​ക്കി ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​മാ​യ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.കു​ടും​ബ​ശ്രീ ട്രൈ​ബ​ൽ എ​ന്റ​ർ​പ്രൈ​സ് ആ​ൻ​ഡ് ഇ​ന്ന​വേ​ഷ​ൻ സെ​ന്റ​ർ (കെ-​ടി​ക്) പ​ദ്ധ​തി​യി​ലൂ​ടെ സ​മൂ​ഹ​ത്തി​ൽ പു​തു​മു​ന്നേ​റ്റം ല​ക്ഷ്യ​മി​ടു​ക​യാ​ണ് കു​ടും​ബ​ശ്രീ. പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​രാ​യ 50 പേ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ സം​രം​ഭ​ക​രാ​കും. 800 പേ​ർ ഇ​ത്ത​ര​ത്തി​ൽ സം​സ്ഥാ​ന​മൊ​ട്ടാ​കെ​യാ​യി സം​രം​ഭ​ക​രാ​കും.പ​ട്ടി​ക​വ​ർ​ഗ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സം​രം​ഭ​ക​ത്വം പ്രോ​ത്സാ​ഹി​പ്പി​ച്ച് തൊ​ഴി​ല​വ​സ​രം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി ജി​ല്ല​യി​ൽ വി​ജ​യ​ക​ര​മാ​യി മു​ന്നേ​റു​ക​യാ​ണ്. ജി​ല്ല​യി​ൽ 50 പേ​ർ ഇ​തു​വ​രെ സം​രം​ഭ​ക​രാ​കാ​ൻ മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ട്.

സ്വ​യം സം​രം​ഭം തു​ട​ങ്ങാ​ൻ സ​ഹാ​യ​ക​മാ​യ പ​രി​ശീ​ല​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തു​ട​ങ്ങും. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ഒ​ന്ന​ര വ​ർ​ഷം പി​ന്തു​ണ​യും കു​ടും​ബ​ശ്രീ ഉ​റ​പ്പാ​ക്കും. പ​രി​ശീ​ല​ന​ത്തി​ന്റെ ആ​ദ്യ​ഘ​ട്ടം ഫെ​ബ്രു​വ​രി 19, 20, 21 തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​ർ കെ​യ്റോ​സി​ൽ ന​ട​ക്കും.ര​ണ്ടാം​ഘ​ട്ടം മാ​ർ​ച്ച്‌ ര​ണ്ടാം​വാ​രം ജി​ല്ല​യി​ൽ ന​ട​ക്കും. ഏ​പ്രി​ലി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി മേ​യ്‌ മാ​സ​ത്തി​ൽ സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ്ങി​ലൂ​ടെ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, എം​ബ്രോ​യ്‌​ഡ​റി, ഗി​ഫ്റ്റ് ഐ​റ്റ​ങ്ങ​ൾ, വ​ന​വി​ഭ​വ​ങ്ങ​ളു​ടെ വി​പ​ണ​നം, ഭ​ക്ഷ്യ​സം​രം​ഭ​ങ്ങ​ൾ, കാ​ർ​ഷി​ക സം​ബ​ന്ധ​മാ​യ പ​ദ്ധ​തി​ക​ൾ, മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം എ​ന്നി​വ​യാ​ണ് ജി​ല്ല​യി​ൽ​നി​ന്നും ഉ​യ​ർ​ന്നു​വ​ന്ന സം​രം​ഭ ആ​ശ​യ​ങ്ങ​ൾ. സം​രം​ഭ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​മ്പ​ത്തി​ക പി​ന്തു​ണ കു​ടും​ബ​ശ്രീ ഉ​റ​പ്പാ​ക്കും. വ​ലി​യ മു​ത​ൽ മു​ട​ക്കു​ള്ള സം​രം​ഭ​ങ്ങ​ൾ​ക്ക് കു​ടും​ബ​ശ്രീ ബാ​ങ്ക് ലോ​ണും ല​ഭ്യ​മാ​ക്കും.


Share our post
Continue Reading

Trending

error: Content is protected !!