Connect with us

MATTANNOOR

പഴശ്ശി ജലസേചന പദ്ധതി: കനാൽ ഷട്ടർ റഗുലേറ്റർ തിങ്കളാഴ്ച തുറക്കും

Published

on

Share our post

പഴശ്ശി: ജലസേചന പദ്ധതി 2025ലെ ജലസേചനത്തിനായുള്ള കനാൽ ഷട്ടർ റെഗുലേറ്റർ ജനുവരി ആറ് തിങ്കളാഴ്ച രാവിലെ ഒമ്പതിന് തുറക്കും. മെയിൻ കനാൽ പറശ്ശിനി അക്വഡക്ട് വരെയും മാഹി ബ്രാഞ്ച് കനാൽ ടെയിൽ എൻഡ് എലാങ്കോട് വരെയും വിവിധ കൈക്കനാലുകളിലൂടെയും ജലം ഒഴുക്കുന്നതിനാൽ കനാൽ പ്രാന്ത പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന പദ്ധതി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഫോൺ: 0497 2700487.


Share our post

Breaking News

ഉളിയിൽ കാറും ബസും കൂടിയിടിച്ച് രണ്ട് മരണം

Published

on

Share our post

മട്ടന്നൂർ: ഉളിയിൽ കാറും ബസും കൂടിയിടിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കർണാടക രജിസ്ട്രേഷൻ കാറും സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 8.15 ഓടെയായിരുന്നു അപകടം. ഉളിക്കൽ കാലാങ്കി കയോന്ന് പാറയിലെ കെ.ടി ബീന, ബി.ലിജോ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ ശ്രീചന്ദ് ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ കെ.ടി ആൽബിൻ , കെ. ടി തോമസ് എന്നിവരെ ശ്രീചന്ദ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.


Share our post
Continue Reading

MATTANNOOR

പഴശ്ശി പദ്ധതി കനാൽ ഇന്ന് വെള്ളം തുറന്ന് വിടും

Published

on

Share our post

മട്ടന്നൂർ: പഴശ്ശി പദ്ധതിയുടെ കനാൽ വഴി തിങ്കളാഴ്ച വെള്ളം തുറന്ന് വിടും.പദ്ധതി പ്രദേശത്ത് നിന്ന്‌ മെയിൻ കനാൽ വഴി പറശ്ശിനിക്കടവ് നീർപ്പാലം വരെയും മാഹി ബ്രാഞ്ച് കനാൽ വഴി എലാങ്കോട് വരെയുമാണ് വെള്ളം ഒഴുക്കി വിടുക.പിന്നാലെ ബ്രാഞ്ച് കനാൽ വഴിയും വെള്ളം ഒഴുക്കും. കനാൽവഴി വെള്ളം എത്തുന്നതിനാൽ കനാലിന്റെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.


Share our post
Continue Reading

Breaking News

മട്ടന്നൂർ നടുവനാട് സംഘർഷം; ഒരാൾ കുത്തേറ്റ് മരിച്ചു

Published

on

Share our post

മട്ടന്നൂർ: നടുവനാട് നിടിയാഞ്ഞിരത്ത് സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം സ്വദേശി ജസ്റ്റിൻ രാജാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശി രാജ ദുരൈയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും വാടകയ്ക്ക് നിടിയാഞ്ഞിരത്ത് താമസിക്കുകയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!