Connect with us

THALASSERRY

‘പറന്ന്’ പോകാൻ കാശിറക്കണം;തലശ്ശേരി-മാഹി ബൈപ്പാസിലെ ടോള്‍ ഉയര്‍ത്തി ദേശീയപാത അതോറിറ്റി

Published

on

Share our post

തലശ്ശേരി-മാഹി ബൈപ്പാസില്‍ ടോള്‍ ദേശീയപാത അതോറിറ്റി കൂട്ടി. കാര്‍, ജീപ്പ്, വാന്‍, എല്‍.എം.വി. വാഹനങ്ങള്‍ക്ക് ഒരുഭാഗത്തേക്കുള്ള തുക 65-ല്‍ നിന്ന് 75 രൂപയാക്കി. ഇരുഭാഗത്തേക്കുമുള്ള യാത്രാനിരക്ക് 100-ല്‍ നിന്ന് 110 രൂപയായി. ഈ വാഹനങ്ങള്‍ക്കുള്ള പ്രതിമാസനിരക്ക് (50 യാത്രകള്‍ക്ക്) 2,195 രൂപയില്‍ നിന്ന് 2,440 രൂപയാക്കി. ഈ വാഹനങ്ങളില്‍ ജില്ലയ്ക്കകത്ത് രജിസ്റ്റര്‍ ചെയ്ത വ്യാവസായിക വാഹനങ്ങളുടെ യാത്രാനിരക്കില്‍ മാറ്റമില്ല. 35 രൂപ തന്നെയാണ് നിരക്ക്.

ടോള്‍ പ്ലാസയില്‍നിന്ന് 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമസ്ഥര്‍ക്കുള്ള പ്രതിമാസ നിരക്ക് 330 രൂപയില്‍നിന്ന് 340 രൂപയാക്കി ഉയര്‍ത്തി. ലൈറ്റ് കൊമേഷ്യല്‍ വെഹിക്കിള്‍ (എല്‍.സി.വി), ലൈറ്റ് ഗുഡ്‌സ് വെഹിക്കിള്‍ (എല്‍.ജി.വി), മിനി ബസ് എന്നിവയ്ക്ക് ഒരു വശത്തേക്ക് 120 രൂപയാണ് പുതിയ ടോള്‍ നിരക്ക്. മുമ്പ് ഇത് 105 രൂപയായിരുന്നു. ഇരുഭാഗത്തേക്കുമുള്ള യാത്രയ്ക്ക് 160-ല്‍ നിന്ന് 175 രൂപയായും ടോള്‍ ഉയര്‍ത്തിയിട്ടുണ്ട്. പ്രതിമാസ യാത്രകള്‍ക്ക് 3545 രൂപയായിരുന്നത് 3940 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.

ബസ്, ട്രക്ക് എന്നീ വാഹനങ്ങളുടെ ടോള്‍ ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 225 രൂപയില്‍ നിന്ന് 250 രൂപയായും രണ്ട് ഭാഗത്തേക്കുമുള്ള യാത്രയ്ക്ക് 335 രൂപയില്‍ നിന്ന് 370 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്. മള്‍ട്ടി ആക്‌സില്‍ വ്യവസായിക വാഹനങ്ങളുടെ ടോള്‍ 245 രൂപയില്‍ നിന്ന് 270 രൂപയായും ഇരുഭാഗങ്ങളിലേക്കുമുള്ളതിന് 365 രൂപയില്‍ നിന്ന് 405 രൂപയുമായാണ് ഉയര്‍ത്തിയിരിക്കുന്നത്.

കണ്ണൂര്‍ മുഴുപ്പിലങ്ങാട് മുതല്‍ വടകരയ്ക്ക് സമീപം അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ആറ് വരിയിലാണ് ഈ ബൈപ്പാസ് നിര്‍മിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 11-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. പരമാവധി 20 മിനിറ്റിനുള്ളില്‍ ഈ 18.6 കിലോമീറ്റര്‍ ദൂരം ഓടിയെത്താന്‍ സാധിക്കുമെന്നതാണ് പ്രധാന ഗുണം. ഒരു മേല്‍പ്പാലം, ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, 21 അണ്ടര്‍ പാസുകള്‍, ഒരു ടോള്‍ പ്ലാസ എന്നിവയുള്‍പ്പെടുന്നതാണ് തലശ്ശേരി-മാഹി ബൈപ്പാസ്.

മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ 18.6 കിലോ മീറ്ററാണ് ആറുവരിപ്പാതയുടെ നീളം. സര്‍വീസ് റോഡുകള്‍ ഉള്‍പ്പെടെ 45 മീറ്ററാണ് ആകെ വീതി. മുഴപ്പിലങ്ങാട്, ചിറക്കുനി, ബാലം, കൊളശ്ശേരി, ചോണാടം, കുട്ടിമാക്കൂല്‍, മാടപ്പീടിക, പള്ളൂര്‍, കവിയൂര്‍, മാഹിപ്പുഴ, അഴിയൂര്‍ എന്നിവിടങ്ങളിലൂടെയാണ് ബൈപ്പാസ് കടന്നുപോവുന്നത്. പൂര്‍ണമായും ആക്സസ് കണ്‍ട്രോളായ റോഡാണ് ദേശീയപാത 66. സര്‍വീസ് റോഡുകളില്‍ നിന്ന് മെര്‍ജിങ് പോയിന്റുകള്‍ മാത്രമാണ് പാതയിലുണ്ടാവുക. സിഗ്നലുകളിലൊഴികെ പാത എവിടേയും ക്രോസ് ചെയ്യില്ല എന്നതാണ് സവിശേഷത.

എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ.കെ.കെ. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനായിരുന്നു നിര്‍മാണചുമതല. രണ്ടര വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി നിര്‍മാണം പൂര്‍ത്തിയാക്കി 21-ല്‍ റോഡ് തുറന്ന് കൊടുക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ്, പ്രളയം എന്നിവ പ്രവൃത്തി വൈകാന്‍ ഇടയാക്കി. തലശ്ശേരിക്കടുത്ത് ബാലത്തിലെ പാലം നിര്‍മാണത്തിനിടെ തകര്‍ന്ന് ബീമുകള്‍ പുഴയില്‍ വീണതും നിര്‍മാണം വൈകാനിടയാക്കി. അയ്യായിരത്തിലേറെ തൊഴിലാളികളാണ് ദേശീയപാതയ്ക്ക് വേണ്ടി ജോലി ചെയ്തത്.


Share our post

THALASSERRY

താഴെ ചൊവ്വ- ആയിക്കര റെയില്‍വെ ഗേറ്റ് നവംബര്‍ 26ന് അടച്ചിടും

Published

on

Share our post

എടക്കാട് – കണ്ണൂര്‍ സൗത്ത് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള താഴെ ചൊവ്വ- ആയിക്കര (സ്പിന്നിങ് മില്‍) ലെവല്‍ ക്രോസ് നവംബര്‍ 26ന് രാവിലെ എട്ട് മുതല്‍ ഡിസംബര്‍ അഞ്ചിന് രാത്രി 11 വരെയും കണ്ണപുരം – പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയില്‍ താവം – ദാലില്‍ (ആന ഗേറ്റ്) ലെവല്‍ ക്രോസ് നവംബര്‍ 25 ന് രാവിലെ എട്ട് മുതല്‍ ഡിസംബര്‍ 27 ന് രാത്രി എട്ട് വരെയും അറ്റകുറ്റപണികള്‍ക്കായി അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.


Share our post
Continue Reading

THALASSERRY

പ​ന്ത​ക്ക​ൽ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച: മോ​ഷ്ടാ​വ് പി​ടി​യി​ൽ

Published

on

Share our post

മാ​ഹി: പ​ന്ത​ക്ക​ൽ പ​ന്തോ​ക്കാ​വ് അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച​യു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​സ​ർ​കോ​ട് ടൗ​ൺ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.കാ​സ​ർ​കോ​ട് ത​ള​ങ്ക​ര വി​ല്ലേ​ജ് ഓ​ഫി​സ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ പ​ത്ത​നം​തി​ട്ട മ​ല​യോ​ല​പ്പു​ഴ​യി​ലെ ക​ല്ലൂ​ർ വി​ഷ്‌​ണു​വി​നെ​യാ​ണ് (32) അ​റ​സ്റ്റു ചെ​യ്ത‌​ത്. ര​ണ്ടു ദി​വ​സം മു​മ്പാ​ണ് കാ​സ​ർ​കോ​ട് ത​ള​ങ്ക​ര​യി​ലെ വി​ല്ലേ​ജ് ഓ​ഫി​സ് കു​ത്തി​ത്തുറ​ന്ന് മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ​ത്.

പ​ന്ത​ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച ചി​ല്ല​റ നാ​ണ​യ​ത്തു​ട്ടു​ക​ൾ ടൗ​ണി​ലെ ക​ട​യി​ൽ ന​ൽ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സം​ശ​യം തോ​ന്നി​യ ക​ട​യു​ട​മ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്‌​ത​പ്പോ​ഴാ​ണ് നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്ന് വ്യ​ക്ത​മാ​ത്.ക്ഷേ​ത്ര​ത്തി​ലെ ഓ​ഫി​സ് മു​റി​യി​ൽ സ​ഞ്ചി​യി​ൽ സൂ​ക്ഷി​ച്ച നാ​ണ​യ​ങ്ങ​ളും വ​ഴി​പാ​ട് കൗ​ണ്ട​റി​ലെ മേ​ശ​വ​ലി​പ്പി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വു​മു​ൾ​െപ്പ​ടെ 2,000 രൂ​പ​യോ​ള​മാ​ണ് ക​വ​ർ​ന്ന​ത്. അ​ന്ന​ദാ​ന ഹാ​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് വ​ഴി​പാ​ട് കൗ​ണ്ട​റി​ന്റെ ചി​ല്ലു​ക​ൾ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് കൗ​ണ്ട​റി​ലെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച് പു​ല​ർ​ച്ച 4.30ന് ​അ​യ്യ​പ്പ​കീ​ർ​ത്ത​നം വെ​ക്കാ​ൻ ഭാ​ര​വാ​ഹി​യാ​യ ര​വി നി​കു​ഞ്ജം ക്ഷേ​ത​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വ​ഴി​പാ​ട് കൗ​ണ്ട​റി​ലെ മേ​ശ​വ​ലി​പ്പ് അ​ട​ക്ക​മു​ള്ള സാ​മ​ഗ്രി​ക​ൾ ഓ​ഫി​സ് വ​രാ​ന്ത​യി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ പ​ന്ത​ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ചു.

പ​ള്ളൂ​ർ എ​സ്.​ഐ സി.​വി. റെ​നി​ൽ കു​മാ​ർ, പ​ന്ത​ക്ക​ൽ എ​സ്.​ഐ പി. ​ഹ​രി​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സം​ഘം ക്ഷേ​ത്ര​ത്തി​ലെ സി.​സി.​ടി.​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. കാ​വി മു​ണ്ടും ക​ള്ളി ടീ​ഷ​ർ​ട്ടും ധ​രി​ച്ച​യാ​ൾ അ​ർ​ധ​രാ​ത്രി ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന​ത് വ്യ​ക്ത​മാ​ണ്. പ​ള്ളൂ​ർ പൊ​ലീ​സ് കാ​സ​ർ​കോ​ട്ടെ​ത്തി നി​ല​വി​ൽ റി​മാ​ൻ​ഡി​ലു​ള്ള പ്ര​തി​യെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി അ​റ​സ്റ്റു​ചെ​യ്യു​മെ​ന്ന് എ​സ്.​ഐ പ​റ​ഞ്ഞു.


Share our post
Continue Reading

THALASSERRY

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

Published

on

Share our post

ത​ല​ശ്ശേ​രി: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ത​ല​ശ്ശേ​രി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി സി.​കെ. ഷാ​ഹി​ൻ ഷ​ബാ​ബാ​ണ് (25) പി​ടി​യി​ലാ​യ​ത്. 7.3 ഗ്രാം ​ക​ഞ്ചാ​വും 2.9 ഗ്രാം ​എം.​ഡി.​എം.​എ​യും ക​ണ്ടെ​ടു​ത്ത​ത്.ത​ല​ശ്ശേ​രി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​സു​ബി​ൻ രാ​ജും പാ​ർ​ട്ടി​യും രാ​ത്രി​കാ​ല പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ത​ല​ശ്ശേ​രി ക​ട​ൽ​പാ​ലം പ​രി​സ​ര​ത്ത് നി​ന്ന് മാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള റോ​ഡി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.വ്യാ​ഴാ​ഴ്ച രാ​ത്രി 12 മ​ണി​യോ​ട​ടു​പ്പി​ച്ച് എ​ക്സൈ​സ് പാ​ർ​ട്ടി​യെ ക​ണ്ട ഷാ​ഹി​ൻ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​വേ പി​ന്തു​ട​ർ​ന്ന് കീ​ഴ്‌​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ത​ല​ശ്ശേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ത​ല​ശ്ശേ​രി സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തു. ത​ല​ശ്ശേ​രി, മു​ഴ​പ്പി​ല​ങ്ങാ​ട്, മാ​ഹി കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന​യാ​ളാ​ണ് ഷാ​ഹി​ൻ ഷ​ബാ​ബെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.ചോ​ദ്യം ചെ​യ്ത് കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​ൻ എ​ക്സൈ​സ് ശ്ര​മം ആ​രം​ഭി​ച്ചു.10 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. അ​സി. എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​ഡി. സു​രേ​ഷ്, അ​സി. എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ (ഗ്രേ​ഡ്) സു​ധീ​ർ വാ​ഴ​വ​ള​പ്പി​ൽ, പി.​ഒ (ജി) ​മാ​രാ​യ കെ. ​ബൈ​ജേ​ഷ്, ലെ​നി​ൻ എ​ഡ്‌​വേ​ർ​ഡ്, സി.​ഇ.​ഒ കെ. ​സ​രി​ൻ രാ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.


Share our post
Continue Reading

KOLAYAD10 hours ago

സി.പി.എം പേരാവൂർ ഏരിയാ പ്രതിനിധി സമ്മേളനം കോളയാടിൽ തുടങ്ങി

Kerala11 hours ago

സൗദി അറേബ്യയിൽ തൊഴിലവസരം;റിക്രൂട്ട്മെന്‍റിലേക്കുള്ള അപേക്ഷകൾ ഡിസംബര്‍ പത്ത് വരെ മാത്രം

Kannur11 hours ago

കണ്ണൂർ കയാക്കത്തോൺ നാളെ പറശ്ശിനിക്കടവിൽ

Kannur12 hours ago

ഏഴരക്കുണ്ട് വെള്ളച്ചാട്ടം ഇനി ഹരിത കേന്ദ്രം

THALASSERRY12 hours ago

താഴെ ചൊവ്വ- ആയിക്കര റെയില്‍വെ ഗേറ്റ് നവംബര്‍ 26ന് അടച്ചിടും

Kannur12 hours ago

ജില്ലയിൽ താലൂക്ക് തല പരാതിപരിഹാര അദാലത്തുകൾ ഡിസംബർ ഒമ്പത് മുതൽ 16 വരെ

Kannur14 hours ago

യൂണിഫോം സേന; അപേക്ഷ ക്ഷണിച്ചു

Kannur15 hours ago

ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Kerala15 hours ago

പത്താംതരം തുല്യതാ കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

Kannur16 hours ago

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ മരിച്ച നിലയില്‍

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!