Connect with us

Kerala

ആര്‍.സി.ബുക്ക് വരുന്നില്ല, ഇന്‍ഷൂറന്‍സും മാറ്റവും നടക്കില്ല; സെക്കന്റ്ഹാന്‍ഡ് വാഹനവിപണിയും തളരുന്നു

Published

on

Share our post

മോട്ടോര്‍ വാഹനവകുപ്പിലെ പ്രതിസന്ധി മൂലം, യൂസ്ഡ് വാഹനവിപണിയിലെ സംരഭകര്‍ കളമൊഴിയുന്നു. ആര്‍.സി.ബുക്ക്, ലൈസന്‍സ് തുടങ്ങിയവയുടെ പ്രിന്റിങ് മുടങ്ങിയതാണ് ഈ മേഖലയെയും തളര്‍ത്തിയത്. കോവിഡ് കാലത്താണ് യൂസ്ഡ് വാഹനവിപണി ഏറെ സജീവമായത്.

അതിനുമുമ്പ് കേരള സ്റ്റേറ്റ് യൂസിഡ് വെഹിക്കിള്‍ ഡീലേഴ്‌സ് ആന്‍ഡ് ബ്രോക്കേഴ്‌സ് അസോസിയേഷനില്‍ (കെ.എസ്.യു.വി.ഡി.ബി.എ.) 15,000 പേരാണ് രജിസ്റ്റര്‍ചെയ്തിരുന്നത്. കോവിഡിനുശേഷം അംഗസംഖ്യ 40,000 ആയി. വിദേശജോലി നഷ്ടപ്പെട്ടവരും നാട്ടിലെ പല ജോലികളും ഉപേക്ഷിക്കേണ്ടിവന്നവരും ഈ രംഗത്തിറങ്ങിയതാണ് കാരണം. എന്നാല്‍, രണ്ടുമാസത്തിനിടെ 1200 പേര്‍ ഈ സംരംഭം ഉപേക്ഷിച്ചെന്ന്് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

പ്രശ്‌നങ്ങള്‍

• വാഹനവകുപ്പിലെ പ്രതിസന്ധിയാണ് വലിയപ്രശ്‌നം. വിറ്റ വാഹനങ്ങളുടെ ആര്‍.സി. ബുക്ക് മാറ്റിക്കൊടുക്കാന്‍   സാധിക്കുന്നില്ല. അതുകൊണ്ട് ഇന്‍ഷുറന്‍സ് രേഖകളില്‍ മാറ്റംവരുത്താനും കഴിയുന്നില്ല. ഫിനാന്‍സ്   സൗകര്യംചെയ്ത് വാഹനങ്ങള്‍ വില്ക്കാനും സാധിക്കില്ല.

• വാഹനം ഡീലര്‍വഴി വിറ്റാലും ആര്‍.സി. ബുക്ക് മാറാത്തതിനാല്‍ എ.ഐ. ക്യാമറകളുടെ പിഴ സംബന്ധിച്ചവിവരം   പഴയ ആര്‍.സി. ഉടമസ്ഥന്റെ വിലാസത്തിലേക്ക് പോകുന്നു. ഇത് വിറ്റയാളും ഡീലര്‍മാരും തമ്മില്‍   വാക്കുതര്‍ക്കത്തിനിടയാക്കുന്നു.

• ചെറിയ ചരക്കുവാഹനങ്ങളുടെ കച്ചവടംനിന്നു. സംസ്ഥാനത്തിന് പുറത്തേക്ക് ചരക്കുമായി പോകണമെങ്കില്‍   പ്രത്യേക പെര്‍മിറ്റ് എടുക്കണം. അതിന് ഒര്‍ജിനല്‍ ആര്‍.സി. ബുക്കും മറ്റുരേഖകളും ഹാജരാക്കണം.

• ഇ-ചെല്ലാന്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ ആര്‍.സി. ഉടമയുടെ ഫോണിലേക്ക് എത്തുന്ന ഒ.ടി.പി. നമ്പര്‍   ആവശ്യമാണ്. പഴയ ഉടമകളുടെ ഫോണ്‍ നമ്പരുകളിലെത്തുന്ന ഒ.ടി.പി. കൈമാറിക്കിട്ടുന്നില്ല. പല നമ്പരും   നിലവിലില്ലാത്തതാണ്.

• പിഴകളെല്ലാം അടച്ചുവേണം വാഹനം വില്ക്കാന്‍. മജിസ്‌ട്രേറ്റ് കോടതിയിലേക്ക് പോയിട്ടുള്ള പിഴ അടയ്ക്കാന്‍   ഏകജാലക സംവിധാനമില്ല.

 നിവേദനം നല്കി കാത്തിരിക്കുന്നു

വിപണി നിശ്ചലമായ സ്ഥിതിയാണ്. മുഖ്യമന്ത്രി, ഗതാഗതമന്ത്രി, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എന്നിവര്‍ക്ക് നിവേദനം നല്കിയിട്ടുണ്ട്.

അനില്‍ വര്‍ഗീസ്, സംസ്ഥാന പ്രസിഡന്റ്, യൂസിഡ് വെഹിക്കിള്‍ ഡീലേഴ്‌സ് ആന്‍ഡ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!