കൊട്ടിയൂർ ചപ്പമല റീലോക്കേഷൻ പദ്ധതി ഭൂമിയുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കണം ; ആർ. എസ്. പി
കൊട്ടിയൂർ: ചപ്പമല റീലോക്കേഷൻ പദ്ധതി പ്രകാരം ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കണമെന്ന് ആർ.എസ്.പി പേരാവൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ശേഷിക്കുന്ന ഭൂമിയും എത്രയും പെട്ടെന്ന് ഏറ്റെടുത്ത് പദ്ധതി പൂർത്തീകരിക്കണമെന്നും അവരെ വന്യമൃഗ ശല്യങ്ങളിൽ നിന്നും രക്ഷിക്കണമെന്നും സമ്മേളനം വനം വകുപ്പിനോടും സർക്കാരിനോടും ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി പി.വിജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. വി.ഷാജി അധ്യക്ഷനായി.ജോൺസൺ പി. തോമസ്, സി.ജെ.ജോസ് , എ.ടി. അസീസ്, പി. എൻ.രത്നമണി, സി.പി.രൂപേഷ് , കെ.ടി. സണ്ണി എന്നിവർ സംസാരിച്ചു. പേരാവൂർ മണ്ഡലം സെക്രട്ടറിയായി വി.ഷാജിയെ തിരഞ്ഞെടുത്തു.
