അക്ഷയ സംരംഭക അപേക്ഷകർക്കുള്ള സർട്ടിഫിക്കറ്റ് പരിശോധന നവംബർ 21 വരെ
കണ്ണൂർ: ജില്ലയിൽ ഒഴിവുവന്നതും പുതിയതായി അനുവദിച്ചതുമായ അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി മുഖാന്തരം നടത്തിയ ഒ.എം.ആർ പരീക്ഷയിൽ വിജയിച്ച അപേക്ഷകരുടെ സർട്ടിഫിക്കറ്റ് പരിശോധന നവംബർ 21 വരെ അക്ഷയ പ്രോജക്ട് ജില്ലാ ഓഫീസിൽ നടക്കും.
രേഖാ പരിശോധനയ്ക്ക് ഉദ്യോഗാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ, ഹാജരാകേണ്ട തീയതി, സമയം എന്നിവ https://lbsedp.lbscentre.in/akshaya26/ പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷയുടെ പകർപ്പ്, അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുള്ള എല്ലാ രേഖകളുടേയും അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. അല്ലാത്ത പക്ഷം അപേക്ഷ നിരസിക്കും.
വിലാസം: അക്ഷയ പ്രോജക്ട് ജില്ലാ ഓഫീസ്, റബ്കോ ഹൗസ്, അഞ്ചാം നില, സൗത്ത് ബസാർ, കണ്ണൂർ – 670002. ഫോൺ: 0471 2560311 (പോർട്ടൽ സംബന്ധമായ വിവരങ്ങൾ), 0497 2712987 (മറ്റ് വിവരങ്ങൾക്ക്).
