റിയാദിലെ സിഐഎ കേന്ദ്രം തകര്‍ത്ത് ഇറാന്‍; ആദ്യഡ്രോണ്‍ സൃഷ്ടിച്ച ദ്വാരത്തിലേക്ക് കയറി രണ്ടാമത്തെ ഡ്രോണ്‍, ഒരു മിനിറ്റ് വ്യത്യാസം

Share our post

റിയാദിലെ യുഎസ് എംബസിയും സിഐഐ കേന്ദ്രവും ഇറാന്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വെറും ഒരു മിനിറ്റ് വ്യത്യാസത്തില്‍ എത്തിയ രണ്ടു ഡ്രോണുകളാണ് സിഐഎ കേന്ദ്രം ആക്രമിച്ചത്. പുലര്‍ച്ചെ ഒന്നരയ്ക്കാണ് ആദ്യ ആക്രമണം നടന്നത്. ആദ്യഡ്രോണ്‍ സൃഷ്ടിച്ച ദ്വാരത്തിലേക്ക് കുതിച്ചുകയറിയാണ് രണ്ടാമത്തെ ഡ്രോണ്‍ പൊട്ടിത്തെറിച്ചത്. യുഎസ് എംബസിയുടെ മൂന്ന് നിലകള്‍ക്ക് സാരമായ കേടുപാടുകളുണ്ടായി. ഇതേ കെട്ടിടത്തിലെ സിഐഎ സ്റ്റേഷനും ആക്രമിക്കപ്പെട്ടു. 

മാർച്ച്  മൂന്നിനാണ് ഡിപ്ലോമാറ്റിക് ക്വാർട്ടറിന് സമീപത്തുള്ള സൗദിയുടെ വ്യോമ പ്രതിരോധ പരിധിയിൽ നിന്ന് ഇറാനിയൻ ഡ്രോൺ തെന്നിമാറി എംബസിയിലേക്ക് ആക്രമണം നടത്തിയത്. വലിയ തോതിലുളള നാശനഷ്ടങ്ങളൊന്നും സംഭവിച്ചില്ലെന്നാണ് സൗദി വ്യക്തമാക്കിയത്. തീപിടിത്തം മാത്രമാണുണ്ടായതെന്നായിരുന്നു സൗദി വക്താക്കളുടെ പ്രതികരണം. എന്നാല്‍ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് പ്രകാരം അര ദിവസത്തോളം തീ കത്തിയെരിഞ്ഞെന്നും എംബസിയുടെ പല ഭാഗങ്ങളും പുനര്‍നിര്‍മിക്കാനാവാത്ത വിധം തകര്‍ന്നെന്നും പറയുന്നു. 

ഏറ്റവും കൂടുതല്‍ യുഎസ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന കേന്ദ്രത്തിലേക്ക് വളരെ സുഗമമായി ഇറാന് കഴിയുമെന്ന് ഇതോടെ ബോധ്യപ്പെട്ടുവെന്നായിരുന്നു വിലയിരുത്തല്‍. റിയാദിലെ യുഎസ് എംബസിയ്ക്കായി വ്യോമ പ്രതിരോധ സംവിധാനങ്ങളൊന്നും പ്രവര്‍ത്തിപ്പിക്കുന്നില്ല. മറിച്ച് സൗദിയാണ് സുരക്ഷാ കാര്യങ്ങള്‍ നോക്കിയിരുന്നത്. 

എംബസിയുള്‍പ്പെടെ സുരക്ഷിതമാക്കും വിധത്തില്‍ ഒരു സെക്യൂരിറ്റി സിസ്റ്റം ഇതിനടുത്തായി പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടന്ന അതേ ദിവസം തന്നെ അമേരിക്കയുെട മുതിര്‍ന്ന നയതന്ത്രജ്ഞനെ വധിക്കാന്‍ കൂടി ഇറാന്‍ ലക്ഷ്യമിട്ടിരുന്നെന്നാണ് വിവരം. എംബസിയോടടുത്താണ് ഇദ്ദേഹത്തിന്റെ വസതി.

എംബസിക്കു പിന്നാലെയാണ് പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിൽ ഉള്‍പ്പെടെ ഇറാന്‍ ആക്രമണം നടത്തിയത്. ഇ-3 AWACS റഡാർ വിമാനവും ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകളും ഉൾപ്പെടെയുള്ളവയ്ക്കു നേരെ ഇറാന്‍ ആക്രമണം നടത്തി. റിയാദിനു പുറമേ ബാഗ്ദാദ്, ദുബായ്, കുവൈത്ത്, ഇറാഖി കുർദിസ്ഥാനിലെ എർബിൽ എന്നിവിടങ്ങളിലെ യുഎസ് എംബസികളെല്ലാം ഇറാന്‍ തകര്‍ത്തു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!