ആറന്മുളയിൽ കുമ്മനം, ഗുരുവായൂരിൽ ബി.ഗോപാലകൃഷ്ണൻ; ബിജെപി രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

Share our post

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 39 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ആറന്മുളയിൽ കുമ്മനം രാജശേഖരൻ സ്ഥാനാർഥിയാകും. മുൻ കോൺഗ്രസ് നേതാവ് എം.ജെ ജോബ് ആലപ്പുഴയിലും നാട്ടികയിൽ സി.സി മുകുന്ദനും മത്സരിക്കും.

ഗുരുവായൂരിൽ ബി.ഗോപാലകൃഷ്ണനും കുണ്ടറയിൽ റിയാലിറ്റി ഷോ താരം റോബിൻ രാധാകൃഷ്ണനും സ്ഥാനാർഥികളാകും. കാസർകോട്-എം.എൽ അശ്വിനി, വടക്കാഞ്ചേരി-ടി.എസ് ഉല്ലാസ് ബാബു, എറണാകുളം- പി.ആർ ശിവ ശങ്കർ എന്നിവരാണ് മറ്റ് സ്ഥാനാര്‍ഥികൾ.

തിങ്കളാഴ്ചയാണ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തും മുൻ സംസ്ഥാന അധ്യക്ഷൻ കെ, സുരേന്ദ്രൻ കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തും നിന്നും ജനവിധി തേടും. കോഴിക്കോട് നോർത്തിൽ നവ്യ ഹരിദാസ്, തൃശൂരിൽ പത്മജ വേണുഗോപാൽ, ഒറ്റപ്പാലത്ത് മേജർ രവി, പാലായിൽ ഷോൺ ജോർജ്, പൂഞ്ഞാറിൽ‌ പി.സി. ജോർജ്, വട്ടിയൂർ കാവിൽ മുൻ ഡിജിപി ശ്രീലേഖ, കഴക്കൂട്ടത്ത് വി. മുരളീധരൻ എന്നിവർ മത്സരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!