രാഹുൽഗാന്ധി ജിമ്മിജോർജ് ഗാലറി സന്ദർശിച്ചു

Share our post

പേരാവൂർ: ഗുഡ് എർത്ത് ചെസ് കഫെയിലുള്ള ജിമ്മി ജോർജ് ഗാലറി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി സന്ദർശിച്ചു. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്, ഗുഡ് എർത്ത് എം.ഡി സ്റ്റാൻലി ജോർജ്, ജിമ്മി ജോർജ് ഫൗണ്ടേഷൻ ചെയർമാൻ സെബാസ്റ്റ്യൻ ജോർജ്, ജിമ്മി ജോർജിന്റെ മറ്റു കുടുംബാംഗങ്ങൾ എന്നിവർ സംബന്ധിച്ചു. കെ.സി. വേണുഗോപാൽ എം. പി, സണ്ണി ജോസഫ് എം.എൽഎ തുടങ്ങിയവരും രാഹുൽഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.

1988-ൽ ജിമ്മി ജോർജിന്റെ ഒന്നാം ചരമവാർഷികത്തിന് ഫൗണ്ടേഷൻ പുറത്തിറക്കിയ രാജീവ് ഗാന്ധിയുടെ സന്ദേശം ഉൾക്കൊള്ളുന്ന സുവനീർ കോപ്പി സെബാസ്റ്റ്യൻ ജോർജ് രാഹുൽ ഗാന്ധിക്ക് കൈമാറി. ജിമ്മിജോർജ് ഗാലറിയിലെ സന്ദർശക പുസ്തകത്തിൽ’ഒരു ലെജൻഡിന് ജന്മം നല്കിയ നാടു കാണാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു’ എന്നെഴുതിയാണ് രാഹുൽ ഗാന്ധി ജിമ്മിജോർജ് ഗാലറി വിട്ടത്. ജിമ്മി ജോർജ് അക്കാദമിയിലെ വോളീബോൾ താരങ്ങൾക്കും രാഹുൽഗാന്ധി ഹസ്തദാനം നല്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!