പേരാവൂരിലെ ആമ്പുലൻസ് ഡ്രൈവർ റഹീമിനെ പഞ്ചായത്തും മിംസ് ആസ്പത്രിയും ചേർന്ന് ആദരിച്ചു

Share our post

പേരാവൂർ : പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ചുരുങ്ങിയ സമയം കൊണ്ട് പേരാവൂരിൽ നിന്നും കണ്ണൂരിലേക്ക് ആമ്പുലൻസ് ഓടിച്ച ഡ്രൈവറെയും നഴ്സിനെയും പേരാവൂർ പഞ്ചായത്തും മിംസ് ഹോസ്പിറ്റൽ മാനേജ്മെന്റും ചേർന്ന് ആദരിച്ചു. ആമ്പുലൻസ് ഡ്രൈവർ പേരാവൂർ സ്വദേശി കൊയിലോട്ര റഹീം, പേരാവൂരിലെ സ്വകാര്യ ആസ്പത്രി നഴ്സ് മണത്തണ സ്വദേശിനി വി. ബിൻസി എന്നിവരെയാണ് ആദരിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, മിംസ് ഹോസ്പിറ്റൽ ബിസിനസ് ഡെവലപ്മെന്റ് മാനേജർ എസ്. അമൽ എന്നിവർ ഇരുവർക്കും മെമെന്റോ നല്കി. പഞ്ചായത്ത് വൈസ്. പ്രസിഡന്റ് കെ. എ. രജീഷ്, ടൗൺ വാർഡ് മെമ്പർ കെ. പി. അബ്ദുൾ റഷീദ്, മിംസ് ഹോസ്പിറ്റൽ ഡെപ്യൂട്ടി ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഒ. സി. നിഷിൽ, പഞ്ചായത്ത് അംഗങ്ങളായ ബേബി സോജ, സുരേഷ് ചാലാറത്ത്, രാജു ജോസഫ്, സി. യമുന, എം. എസ്. രാഖി മോൾ, രാധിക ജോസ്, പഞ്ചായത്ത് സെക്രട്ടറി ബാബു ജോസഫ് എന്നിവർ സംസാരിച്ചു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!