2026-27 ൽ ക്ഷേമപെൻഷൻ വിതരണത്തിന് 14500 കോടി; ആശ,അംഗൻവാടി വർക്കർമാർ തുടങ്ങിയവർക്കും വേതനവർധന

Share our post

തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങളുമായി പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2026-27 വർഷത്തേക്ക് ക്ഷേമപെൻഷൻ വിതരണത്തിന് 14,500 കോടിരൂപ വകയിരുത്തുമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു.

മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ

  • അംഗൻവാടി വർക്കർമാരുടെ പ്രതിമാസ വേതനം 1000 രൂപ വർധിപ്പിക്കും.
  • ഹെൽപർമാരുടെ പ്രതിമാസ വേതനത്തിൽ 500 രൂപയുടെ വർധന വരുത്തും.
  • ആശാ വർക്കർമാരുടെ പ്രതിമാസ വേതനത്തിൽ 1000 രൂപ വർധിപ്പിക്കും.
  • പ്രീപ്രൈമറി സ്‌കൂൾ അധ്യാപകരുടെ പ്രതിമാസ വേതനവും 1000 രൂപ വർധിപ്പിക്കും.
  • സ്‌കൂൾ പാചകത്തൊഴിലാളികളുടെ ദിവസവേതനത്തിൽ 25 രൂപ വർധിപ്പിക്കും.
  • സാക്ഷരതാ പ്രേരകുമാരുടെ പ്രതിമാസവേതനവും ആയിരം രൂപ വർധിപ്പിക്കും.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!