തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യുപി സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമം
പേരാവൂർ:തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യുപി സ്കൂൾ നവതി ആഘോഷങ്ങളുടെ ഭാഗമായി പൂർവവിദ്യാർത്ഥി സംഗമം നടത്തി. സ്കൂൾ മാനേജർ ഫാദർ മാത്യു തെക്കേമുറി ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എംഎൽഎ മുഖ്യാതിഥിയായി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസ് അധ്യക്ഷനായി. പൂർവ വിദ്യാർത്ഥികളായ ഫാദർ ജെയിംസ് ചെല്ലങ്കോട്ട്, ഫാദർ ജിനു വടക്കേ മുളഞ്ഞിനാൽ, ഫാദർ സുബിൻ ജോർജ് റാത്തപ്പള്ളി, അഡ്വ. ചെറിയാൻ ഗൂഡല്ലൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൂറുദിൻ മുള്ളേരിക്കൽ, പഞ്ചായത്ത് മെമ്പർമാരായ ബിനോയ് വിളയാനിക്കൽ, പിടിഎ പ്രസിഡന്റ് വിനോദ് നടുവത്താനി, പ്രഥമധ്യാപകൻ മാത്യു ജോസഫ്, സനിജോ ജോർജ് എന്നിവർ സംസാരിച്ചു.
