ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ. ​പ​ത്മ​കു​മാ​ർ, മു​രാ​രി ബാ​ബു, ഗോ​വ​ർ​ധ​ൻ എ​ന്നി​വ​ർ​ക്ക് ജാ​മ്യ​മി​ല്ല

Share our post

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ര്‍ ഉ​ള്‍​പ്പ​ടെ മൂ​ന്ന് പ്ര​തി​ക​ളു​ടെ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. എ. ​പ​ത്മ​കു​മാ​ര്‍, മു​രാ​രി ബാ​ബു, ബെ​ല്ലാ​രി​യി​ലെ സ്വ​ര്‍​ണ വ്യാ​പാ​രി ഗോ​വ​ര്‍​ധ​ന്‍ എ​ന്നി​വ​രു​ടെ ജാ​മ്യ​ഹ​ര്‍​ജി​ക​ളാ​ണ് ജ​സ്റ്റീ​സ് എ. ​ബ​ദ​റൂ​ദ്ദീ​ന്‍റെ ബെ​ഞ്ച് ത​ള്ളി​യ​ത്.

പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം ന​ല്‍​കു​ന്ന​തി​നെ പ്രോ​സി​ക്യൂ​ഷ​നും അ​ന്വേ​ഷ​ണ സം​ഘ​വും എ​തി​ര്‍​ത്തു. പ്ര​തി​ക​ള്‍​ക്കെ​തി​രെ ഗൗ​ര​വ​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ലാ​ണെ​ന്നു​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ എ. ​പ​ത്മ​കു​മാ​റി​നെ ന​വം​ബ​ര്‍ 20 നാ​ണ് എ​സ്ഐ​ടി അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ര്‍​ണം ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് കൈ​മാ​റി​യ​തി​ല്‍ പ​ത്മ​കു​മാ​ര്‍ അ​ട​ങ്ങു​ന്ന ബോ​ര്‍​ഡി​ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്ന ക​ണ്ടെ​ത്ത​ലി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു അ​റ​സ്റ്റ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!