കള്ള് ചെത്തുന്നതിനിടെ ചെത്തു തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു
ആറളം ഫാം: കള്ളു ചെത്തുന്നതിനിടെ തെങ്ങിൽ നിന്നും വീണ് ചെത്ത് തൊഴിലാളി മരിച്ചു. പാലപ്പുഴ സ്വദേശിയും വിളക്കോട് ഷാപ്പിലെ ചെത്തുതൊഴിലാളിയുമായ പഴയിടത്തിൽ (ചക്കോളി) പ്രകാശനാണ് (56) ആറളം ഫാം ഒന്നാം ബ്ലോക്കിൽ കള്ളു ചെത്തുന്നതിനിടെ തെങ്ങിൽ നിന്നും വീണു മരിച്ചത്. ഇന്ന് പുലർച്ചയാണ് സംഭവം.
