സോണിയ ഗാന്ധി ആശുപത്രിയിൽ

Share our post

ന്യൂ ഡൽഹി:കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുമയും ശ്വാസ തടസവും ബാധിച്ച് സർ ഗംഗാ റാം ആശുപത്രിയിലാണ് ചികിത്സ തേടിയത്.

ഒരു പതിവ് ചെക്കപ്പിന്റെ ഭാഗമായുള്ള ആശുപത്രി പ്രവേശനമാണെന്ന് ഡോക്ടർമാരെ ഉദ്ധരിച്ച് ഏജൻസികൾ റിപ്പോർട് ചെ്യതു. “അവർക്ക് വിട്ടുമാറാത്ത ചുമ പ്രശ്നമുണ്ട്. നെഞ്ച് ഡോക്ടറുടെ നിരീക്ഷണത്തിലാണ്”.

ഡൽഹി നഗരത്തിലെ മലിനീകരണം കണക്കിലെടുത്ത് തിങ്കളാഴ്ച വൈകുന്നേരമാണ് അവരെ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു. 2025 ഡിസംബറിൽ ഗാന്ധിക്ക് 79 വയസ്സ് തികഞ്ഞിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!