കണ്ണൂർ സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പ് ദിനത്തിലെ അടിപിടി; 20 എസ്എഫ്ഐക്കാർക്കെതിരെയും കേസ്

Share our post

കണ്ണൂർ: കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എം എസ് എഫിൻ്റെ മട്ടന്നൂർ മണ്ഡലം വൈസ് പ്രസിഡണ്ട് കൂടാളിയിലെ കെ. മുഹമ്മദ് സിയാദിനെയും മറ്റ് രണ്ട് എംഎസ്എഫ് പ്രവർത്തകരെയും ആക്രമിച്ച 20ഓളം എസ്എഫ്ഐ ക്കാർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രൻ, അശ്വന്ത് മട്ടന്നൂർ, സായന്ത്, കെ. നിവേദ്, അശ്വിൻ കൂത്തുപറമ്പ , അഭിരാം പയ്യന്നൂർ, മൃദുൽ സഞ്ജീവ്, വൈഷ്ണവ് അഡൂർ, അശ്വിൻ അശോക്, ശ്രീഹരി കാറഡുക്ക എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന മറ്റ് 10 പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. പരാതിക്കാരനായ കെ മുഹമ്മദ് സിയാദിനെയും മുഹമ്മദലി സിറാജിനെയും ജംഷീദ് ചിത്താരിയെയുമാണ് പ്രതികൾ ഹെൽമെറ്റ് കൊണ്ടും ഇരുമ്പ് വടി കൊണ്ടും ആക്രമിച്ചത്. ഇക്കഴിഞ്ഞ ആറിന് ഉച്ചക്ക് 12 ന് താവക്കര യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ചായിരുന്നു അക്രമണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!