Connect with us

Kannur

ഫ്രണ്ട്‌ ഓഫീസിലുണ്ട്‌ അനിൽ ചേലേരിയുടെ ചിത്രങ്ങൾ

Published

on

Share our post

കണ്ണൂർ:ജീവനക്കാരന്റെ സർഗസൃഷ്ടിയിൽ സമ്പന്നമാണിന്ന്‌ മൃഗസംരക്ഷണ വകുപ്പ്‌ റീജണൽ ഡയഗ്നോസ്റ്റിക്‌ ലബോറട്ടറിയുടെ ഫ്രണ്ട്‌ ഓഫീസ്‌. യുഡി ടൈപ്പിസ്‌റ്റ്‌ അനിൽ ചേലേരിയുടെ മനോഹര ചിത്രങ്ങളാണ്‌ ഓഫീസിലെത്തുന്നവരെ സ്വീകരിക്കുന്നത്. കണ്ണൂരിന്റെ കാണാപ്പുറങ്ങളും ജീവിതവും പകർത്തിയ ചിത്രങ്ങൾ ഏതൊരാളെയും ആസ്വാദക ലോകത്തേക്ക്‌ കൊണ്ടുപോകും. തെയ്യം, തലശേരി കോട്ടയുടെ പശ്ചാത്തലത്തിൽ പൗരാണിക പട്ടണത്തിന്റെ പരാമ്പര്യം വിളിച്ചോതുന്ന ക്രിക്കറ്റ്, കേക്ക്, സർക്കസ് എന്നിവയും കണ്ണൂരിന്റെ പ്രകൃതി സൗന്ദര്യത്തെ അടയാളപ്പെടുത്തുന്ന ആറളം ഫാം, മാടായിപ്പാറ, മുഴപ്പിലങ്ങാട് ബീച്ച്, പയ്യാമ്പലം ബീച്ച്, സ്വതന്ത്ര്യസമരത്തിലെ പ്രധാന സംഭവമായ ദണ്ഡിയാത്ര, കണ്ണൂർ വിമാനത്താവളം എന്നിവയുമാണ്‌ പ്രദർശിപ്പിച്ചിട്ടുള്ളത്. ഓഫീസിലെ ജീവനക്കാരനായ അനിലിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ കണ്ട മുൻ ഡിസീസ് ഇൻവസ്റ്റിഗേഷൻ ഓഫീസർ ഡോ. കെ ജെ വർഗീസാണ് ഓഫീസിൽ വയ്‌ക്കാൻ ചിത്രങ്ങൾ വരയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷം ഫ്രണ്ട് ഓഫീസ് തുറന്നതോടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച് തുടങ്ങി.

എട്ട്‌ ചിത്രങ്ങൾ ഫ്രണ്ട് ഓഫീസിലുണ്ട്. ഓഫീസിലെത്തുന്നവരുടെ നോട്ടം ആദ്യം പോകുന്നത് അനിലിന്റെ ക്യാൻവാസിലേക്കാണ്. ചുവപ്പ് നാടയും ഫയൽ കൂമ്പാരവും നിറഞ്ഞ സർക്കാർ ഓഫീസെന്ന മുൻ സങ്കൽപ്പം മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഇ കെ പ്രീത പറഞ്ഞു. ചിത്രരചനയാേട് അഭിരുചിയുളള അനിൽ ഏതാനും വർഷം മുമ്പാണ്‌ വരച്ചുതുടങ്ങിയത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലുള്ള ഒഴിവുസമയങ്ങളിൽ അക്രിലിക് മീഡിയത്തിലാണ് രചന. ജില്ലയിൽ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ സൗന്ദര്യം വർണങ്ങളിൽ ചാലിച്ച് പ്രദർശിപ്പിക്കാനാണ് ശ്രമിച്ചതെന്നും ഇതിന് സന്ദർശകരിൽനിന്ന്‌ വലിയ പ്രോത്സാഹനമാണ് ലഭിക്കുന്നതെന്നും ഓഫീസിൽ കൂടുതൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാനാണ്‌ ആഗ്രഹമെന്നും അനിൽ ചേലേരി പറഞ്ഞു. നവമാധ്യമങ്ങളിൽ എഴുതിയ രചനകൾ ചേർത്ത് ‘പുതിയോത്ര’ പുസ്തകവും കുമാരസംഭവങ്ങൾ, പകസ എന്നീ കഥാസമാഹാരങ്ങളും അനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Share our post

Kannur

കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഹജ്ജ് പഠന ക്യാമ്പ്

Published

on

Share our post

കണ്ണൂർ :കെ.എൻ.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ പ്രാവശ്യം ഹജ്ജ് കർമം നിർവഹിക്കാൻ അവസരം ലഭിച്ചവർക്കും ഇനിയും ഹജ്ജിന്നും ഉംറക്കും പോകാൻ ആഗ്രഹിക്കുന്നവർക്കുമായുള്ള KNM ഹജ്ജ് പഠന ക്യാമ്പ് 20/4/25 ഞായറാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ കണ്ണൂർ ചേമ്പർ ഹാളിൽ വെച്ച് നടക്കും . ഹജ്ജ് പഠന ക്യാമ്പ് KNM സംസ്ഥാന ഉപാധ്യക്ഷൻ ഡോ : ഹുസൈൻ മടവൂർ നിർവഹിക്കും . ക്യാമ്പിൽ പി. കെ. ഇബ്രാഹിം ഹാജി , ഡോ : സുൽഫിക്കർ അലി, ഡോ : ഏ. ഏ. ബഷീർ , ഇസ്ഹാഖ് അലി കല്ലിക്കണ്ടി, മൗലവി ജൗഹർ അയനിക്കോട് , ഷമീമ ഇസ്‌ലാഹിയ എന്നിവർ പങ്കെടുക്കും.


Share our post
Continue Reading

Kannur

കുടുംബശ്രീ ഫോര്‍ കെയര്‍ പദ്ധതിയിൽ അപേക്ഷിക്കാം

Published

on

Share our post

കുടുംബശ്രീയുടെ കെ ഫോര്‍ കെയര്‍ പദ്ധതിയിൽ എക്സിക്യൂട്ടീവാകാന്‍ യുവതികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 25നും 40നും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, കുടുംബശ്രീ കുടുബാംഗങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനുമായി ചേര്‍ന്ന് ഒരു മാസത്തെ സര്‍ട്ടിഫൈഡ് കോഴ്സ് പരീശീലനം നൽകും. താത്പര്യമുള്ളവർ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസുകളിൽ ബന്ധപ്പെടുക. കെ ഫോര്‍ കെയര്‍ സേവനങ്ങള്‍ നേടാന്‍ 9188925597 എന്ന നമ്പരില്‍ ബന്ധപ്പെടാം.


Share our post
Continue Reading

Breaking News

പത്ത് കോ​ടി വി​ല​മ​തി​ക്കു​ന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീ​രാ​ജ്‌​പേ​ട്ട (ക​ർ​ണാ​ട​ക): തി​മിം​ഗ​ല ഛർ​ദി​ൽ (ആം​മ്പ​ർ​ഗ്രി​സ്) വി​ൽ​പ​ന​ക്കെ​ത്തി​യ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ​ത്തം​ഗ സം​ഘ​ത്തെ കു​ട​ക്‌ പൊ​ലീ​സ്‌ അ​റ​സ്റ്റ്‌ ചെ​യ്തു. 10 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 10.390 കി​ലോ തി​മിം​ഗ​ല ഛർ​ദി​ലും നോ​ട്ടെ​ണ്ണു​ന്ന ര​ണ്ട്‌ മെ​ഷീ​നു​ക​ളും പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ര​ണ്ട്‌ കാ​റു​ക​ളും പൊ​ലീ​സ്‌ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.തി​രു​വ​ന​ന്ത​പു​രം മ​ണി​ക്ക​ൻ​പ്ലാ​വ്‌ ഹൗ​സി​ലെ ഷം​സു​ദ്ദീ​ൻ (45), തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ​ള്ളി​യി​ലെ എം. ​ന​വാ​സ്‌ (54), പെ​ര​ള​ശ്ശേ​രി വ​ട​ക്കു​മ്പാ​ട്ടെ വി.​കെ. ല​തീ​ഷ്‌ (53), മ​ണ​ക്കാ​യി ലി​സ​നാ​ല​യ​ത്തി​ലെ വി. ​റി​ജേ​ഷ്‌ (40), വേ​ങ്ങാ​ട്‌ ക​ച്ചി​പ്പു​റ​ത്ത്‌ ഹൗ​സി​ൽ ടി. ​പ്ര​ശാ​ന്ത്‌ (52), ക​ർ​ണാ​ട​ക ഭ​ദ്രാ​വ​തി​യി​ലെ രാ​ഘ​വേ​ന്ദ്ര (48), കാ​സ​ർ​കോ​ട്‌ കാ​ട്ടി​പ്പൊ​യി​ലി​ലെ ചൂ​ര​ക്കാ​ട്ട്‌ ഹൗ​സി​ൽ ബാ​ല​ച​ന്ദ്ര നാ​യി​ക്‌ (55), തി​രു​വ​മ്പാ​ടി പു​ല്ല​ൻ​പാ​റ​യി​ലെ സാ​ജു തോ​മ​സ്‌ (58), പെ​ര​ള​ശ്ശേ​രി ജ്യോ​ത്സ്ന നി​വാ​സി​ലെ കെ.​കെ. ജോ​ബി​ഷ്‌ (33), പെ​ര​ള​ശ്ശേ​രി തി​രു​വാ​തി​ര നി​വാ​സി​ലെ എം. ​ജി​ജേ​ഷ്‌ (40) എ​ന്നി​വ​രെ​യാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഡി​വൈ.​എ​സ്‌.​പി പി. ​അ​നൂ​പ്‌ മാ​ദ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്‌.തി​മിം​ഗ​ല ഛർ​ദി​ൽ വി​ൽ​പ​ന​ക്കാ​യി കു​ട​കി​ൽ എ​ത്തി​യെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഹെ​ഗ്ഗ​ള ജ​ങ്ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​ളെ പൊ​ലീ​സ്‌ പി​ടി​കൂ​ടി​യ​ത്‌. കു​ട​ക്‌ എ​സ്‌.​പി കെ. ​രാ​മ​രാ​ജ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്‌.


Share our post
Continue Reading

Trending

error: Content is protected !!