Kannur
ജില്ലയില്‍ 27 അതിതീവ്ര അപകട സാധ്യത മേഖല
കണ്ണൂർ : ജില്ലയിലെ റോഡുകളിൽ അതിതീവ്ര അപകട സാധ്യത മേഖലകളായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയത് 27 കേന്ദ്രങ്ങൾ. മൂന്നോ അതിൽ കൂടുതലോ വാഹന അപകടം നടന്ന ഭാഗങ്ങളാണ് അതിതീവ്ര അപകട മേഖലകളായി നിശ്ചയിക്കുന്നത്.ഗാന്ധി സർക്കിൾ (കാൽടെക്സ്), കൊയ്‌ലി ആസ്പത്രി ബസ് കാത്തിരിപ്പ് കേന്ദ്രം, പള്ളിക്കുളം ഗുരുമന്ദിരം, കണ്ണൂർ എസ്.എൻ കോളേജ് കവല, പള്ളിക്കുന്ന് ബസ് കാത്തിരിപ്പ് കേന്ദ്രം, പുതിയതെരു മണ്ഡപം സ്റ്റോപ്പ്, വളപട്ടണം ടോൾ ബൂത്ത് കവല, വളപട്ടണം പാലം.
തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയം പാർക്ക്, കതിരൂർ വേറ്റുമ്മൽ പൊന്നമ്പത്ത് മുത്തപ്പൻ മടപ്പുര, കതിരൂർ നാലാം മൈൽ ബസ് കാത്തിരിപ്പ് കേന്ദ്രം, ന്യൂ മാഹി പുന്നോൽ ബസ് കാത്തിരിപ്പ് കേന്ദ്രം.കുപ്പം പാലം, തളിപ്പറമ്പ് ഏഴാം മൈൽ ബസ് കാത്തിരിപ്പ് കേന്ദ്രം, പുഷ്പഗിരി കാത്തിരിപ്പ് കേന്ദ്രം, ബക്കളം ബിലാൽ ജുമാ മസ്ജിദ്.
പയ്യന്നൂർ ബസ് സ്റ്റാൻഡ് പരിസരം, പെരുമ്പ ജുമാ മസ്ജിദ് പരിസരം, പയ്യന്നൂർ കോളേജ് ബസ് കാത്തിരിപ്പ് കേന്ദ്രം.പാപ്പിനിശ്ശേരി ചുങ്കം റെയിൽവേ മേൽപ്പാലം, മുട്ടിൽ റോഡ് കവല, കണ്ണപുരം വെള്ളരങ്ങൽ ബദർ മസ്ജിദ് പരിസരം, മാങ്ങാട് ജുമാ മസ്ജിദ് പരിസരം, മാങ്ങാട് ഇൻഫന്റ് ജീസസ് പള്ളി, പിലാത്തറ ബസ് കാത്തിരിപ്പ് കേന്ദ്രം, കൂത്തുപറമ്പ് മമ്പറം റോഡിലെ താഴെ കായലോട് റോഡ്. ഇരിട്ടി മേഖലയിലെ ജബ്ബാർ കടവ് പായം റോഡ് എന്നിവയും ബ്ലാക്ക് സ്പോട്ടുകളാണ്.സംസ്ഥാനത്തെ 4592 തീവ്ര അപകട മേഖലകളിൽ 207 എണ്ണം ജില്ലയിലുണ്ട്. പല കാരണങ്ങളാൽ അപകട ഭീഷണി നിലനിൽക്കുന്ന മേഖലകളാണിത്.2022-ൽ മോട്ടോർ വാഹന വകുപ്പാണ് കൂടുതൽ അപകടം നടക്കുന്ന കേന്ദ്രങ്ങൾ പരിശോധിച്ച് ഈ പട്ടിക തയ്യാറാക്കിയത്.
Kannur
പരിയാരത്തൊരുങ്ങുന്നു;ആധുനിക സജ്ജീകരണങ്ങളോടെ ആയുർവേദ ഐ.ആൻഡ് ഇ.എൻ.ടി ആസ്‌പത്രി
പരിയാരം: ഗവ. ആയുർവേദ കോളേജിൽ ആരംഭിക്കുന്ന ഐ ആൻഡ് ഇഎൻടി ആസ്‌പത്രി സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഡിസംബർ 18ന് ബുധനാഴ്ച വൈകീട്ട് നാല് മണിക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കുമെന്ന് എം.വിജിൻ എം.എൽ.എ അറിയിച്ചു.കേരള സർക്കാർ നിയന്ത്രണത്തിലുള്ള ആദ്യത്തെ ആയുർവേദ ഐ ആൻഡ് ഇഎൻടി ആസ്‌പത്രിക്കാണ് ഇവിടെ തുടക്കമാകുന്നത്.നാഷണൽ ആയുഷ് മിഷന്റെ പ്ലാനിൽ 2.60 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ അനുവദിച്ചത്.ഓരോ വിഭാഗത്തിനും പ്രത്യേക മുറികൾ, കാത്തിരിപ്പ് ഹാൾ, സ്റ്റോർ, ഫാർമസി, കണ്ണട വിഭാഗം, ലിഫ്റ്റ്, ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയ സൗകര്യങ്ങളുള്ള മൂന്നുനില കെട്ടിടമാണ് ഒരുങ്ങുക.പരിശോധനകൾക്ക് അത്യന്താധുനിക ഉപകരണങ്ങളും ലഭ്യമാക്കും.
7216 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് ആണ് ഏറ്റെടുത്തിരിക്കുന്നത്.
Kannur
ഇ ചലാൻ അദാലത്ത് 20,21 തീയതികളിൽ
മോട്ടോർ വാഹന വകുപ്പും കണ്ണൂർ സിറ്റി പോലീസും സംയുക്തമായി നടത്തുന്ന ഇ ചലാൻ അദാലത്ത് ഡിസംബർ 20, 21 തീയതികളിൽ തലശ്ശേരി സബ് ആർ ടി ഓഫീസിനോട് അനുബന്ധിച്ചുള്ള ഹാളിൽ നടത്തുമെന്ന് ആർ ടി ഒ (എൻഫോഴ്‌സ്‌മെന്റ് ) അറിയിച്ചു. ആർസി ബുക്കിൽ ഫോൺ നമ്പർ അപ്‌ഡേറ്റ് ചെയ്യാത്തവർ, ആർസി ഓണർ വിദേശത്ത് ആയതിനാൽ ഒടിപി ലഭിക്കാത്തത് കൊണ്ട് അടക്കാൻ പറ്റാത്തവർ, പോലീസിന്റെയും എം.വി.ഡിയുടെയും ചലാൻ അടക്കാൻ വിവിധ ഓഫീസുകളിൽ കയറിയിറങ്ങേണ്ട ബുദ്ധിമുട്ട് ഓർത്ത് അടക്കാൻ പോകാത്തവർ എന്നിവർക്കെല്ലാം അദാലത്ത് പ്രയോജനപ്പെടും. അദാലത്തിൽ പോലീസ്, മോട്ടോർ വാഹന വകുപ്പുകളുടെ കൗണ്ടറുകൾ രാവിലെ 10.30 മുതൽ വൈകിട്ട് നാലു വരെ പ്രവർത്തിക്കും. ചലാൻ അടക്കാൻ വരുന്നവർക്ക് എടിഎം, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴിയോ യു.പി.ഐ ആപ്പ് വഴിയോ പിഴ അടയ്ക്കാൻ സാധിക്കും.
Kannur
തളിപ്പറമ്പില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍
തളിപ്പറമ്പ : കഞ്ചാവുമായി യുവാവ് പിടിയില്‍. തളിപ്പറമ്പ് പൊലിസും ജില്ലാ പൊലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ വളക്കൈയിലെ നിര്‍മല്‍ സെബാസ്റ്റ്യന്‍ (24) ആണ് അറസ്റ്റിലായത്.കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി അനൂജ് പലിവാല്‍ ഐ.പി.എസിന്റെ നിര്‍ദേശനുസരണം ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ലഹരിക്കടത്ത് തടയുന്നതിന് വേണ്ടിയുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് പോലിസും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇന്നലെ ഉച്ചക്ക് തളിപ്പറമ്പ് ബസ്റ്റാന്‍ഡില്‍ വെച്ച് 790 ഗ്രാം കഞ്ചാവുമായി വളക്കൈയിലെ നിര്‍മല്‍ സെബാസ്റ്റ്യന്‍ (24) പിടികൂടിയത്. പരിശോധനയിൽ തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി, എസ്.ഐ ടി.ഒ.മോഹന്‍ദാസ്, ഡ്രൈവര്‍ വിനോദ്, ടാൻസാഫ് അംഗങ്ങള്‍ എന്നിവരും ഉണ്ടായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR1 year ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News9 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു