കുയ്യാലി പാലം അറ്റകുറ്റപ്പണി: ഗതാഗതം നിരോധിച്ചു
തലശ്ശേരി: നഗരസഭയിലെ കുയ്യാലി പാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം ഡിസംബർ 13, 14 തീയതികളിൽ പൂർണമായും നിരോധിച്ചു.വാഹനങ്ങൾ സംഗമം ജംഗ്ഷൻ വഴി കടന്നു പോകണമെന്ന് പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
