ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
കോഴിക്കോട്: മാവൂർ ചെറൂപ്പയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. പെരുവയൽ ചിറ്റാരിക്കുഴിയിൽ കൃഷ്ണൻ കുട്ടിയുടെ മകൻ അഭിൻ കൃഷ്ണയാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം.ബൈക്കിന് നിയന്ത്രണം നഷ്ടമായതോടെ അഭിൻ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. എതിർദിശയിലൂടെ വന്ന ഇരുചക്രവാഹനം ശരീരത്തിൽ കയറിയാണ് അഭിന്‍ ജീവൻ നഷ്ടമായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും
