സ്കൂട്ടറിൽ ലോറിയിടിച്ച് തെറിച്ചു വീണ യാത്രക്കാരന് അതേ ലോറി കയറി മരിച്ചു
വടക്കഞ്ചേരി: ദേശീയപാതയില്‍ പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപം ലോറിയിടിച്ച് തെറിച്ചു വീണ സ്കൂട്ടര്‍ യാത്രികന് അതേ ലോറി കയറിയിറങ്ങി മരിച്ചു. തേന്‍കുറിശ്ശി അമ്പലനട ഉണ്ണികൃഷ്ണന് ( 43 ) ആണ് മരിച്ചത്. നിര്‍ത്താതെ പോയ ലോറി വാണിയമ്പാറയില്‍ വെച്ച് പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി.വ്യാഴാഴ്ച രാവിലെ 9.20-നാണ് അപകടം. തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ ബീവറേജസ് ഔട്ട്ലെറ്റിലെ ജീവനക്കാരനായ ഉണ്ണിക്കൃഷ്ണന് ജോലിക്ക് പോവുകയിരുന്നു. ടോള്‍ കടന്ന് 200 മീറ്റര്‍ ദൂരത്തിലാണ് അപകടം. പിന്നില്‍ വന്ന ടാങ്കര്‍ ലോറി സ്കൂട്ടറില്‍ ഇടിച്ചു. റോഡിലേക്ക് തെറിച്ചു വീണ ഉണ്ണിക്കൃഷ്ണന്റെ ദേഹത്തു കൂടി ലോറി കയറിയിറങ്ങി. മൃതദേഹം ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി.
