Connect with us

Kerala

പ്രായം തടസമാകില്ല, 65 വയസ്സിന് മുകളിലുള്ളവർക്കും ആരോഗ്യ ഇൻഷുറൻസ്

Published

on

Share our post

ആരോഗ്യ ഇൻഷുറൻസ് പോളിസികൾ വാങ്ങുന്ന വ്യക്തികളുടെ പ്രായപരിധി 65 വയസ് എന്നത് ഐ.ആർ.ഡി.എ.ഐ (ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ) മാറ്റി. ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വന്ന നിയമ പ്രകാരം ആർക്കും ഇൻഷുറൻസ് വാങ്ങാം എന്നാക്കി മാറ്റി. അതുപോലെ ഒരു വ്യക്തിക്ക് പല കമ്പനികളിൽ നിന്നു ഇൻഷുറൻസ് എടുക്കാം. ഇതുവഴി കൂടുതൽ സൗകര്യത്തിൽ, കുറഞ്ഞ വിലയിൽ പോളിസി ലഭ്യമാകുകയും ചെയ്യും.

മുതിർന്ന പൗരന്മാരുടെ പരാതികളും ക്ലെയിമുകളും ഒരു പ്രത്യേക ചാനലിലൂടെ കൈകാര്യം ചെയ്യാനും അവരുടെ ആവശ്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കാനും ഏപ്രിൽ ഒന്ന് മുതൽ നടപ്പിലാക്കിയ പുതിയ നയം പറയുന്നു. ഈ ഒരു കാര്യം വഴി വലിയൊരു ആശ്വാസമാണ് മുതിർന്ന പൗരന്മാർക്ക് ഉണ്ടായിരിക്കുന്നത്.പഴയ തലമുറയിലെ പലരും ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ മറന്നു പോയവരാണ്. വാർധക്യത്തിൽ അസുഖങ്ങൾ അലട്ടുമ്പോൾ മാത്രമാണ് ഇൻഷുറൻസിന്റെ ആവശ്യത്തെക്കുറിച്ച് ഓർക്കുന്നത്. എന്നാൽ 65 വയസ്സുള്ളവർക്ക് ഇൻഷുറൻസ് നൽകാൻ കമ്പനികൾ തയാറാകാത്തതിനാൽ ഇക്കൂട്ടർക്ക് ആശുപത്രി വാസം വരുമ്പോൾ വൻ പോക്കറ്റ് ചോർച്ചയായിരുന്നു ഉണ്ടായിരുന്നത്. ഇതിനൊരു പരിഹാരമാകും പുതിയ നയം.


Share our post

Kerala

അമിതവേഗത്തില്‍ കാര്‍, ബസ് ഓടിക്കുന്നത് ഫോണ്‍ വിളിച്ച്; ബെംഗളൂരു-മൈസൂരു പാതയില്‍ എ.ഐ ക്യാമറ പണിതുടങ്ങി

Published

on

Share our post

ബെംഗളൂരു:  ബെംഗളൂരു-മൈസൂരു പാതയില്‍ എ.ഐ. ക്യാമറകള്‍ സ്ഥാപിച്ച് രണ്ടാഴ്ചയ്ക്കിടെ പിടികൂടിയത് 12,000 നിയമ ലംഘനങ്ങള്‍. പിഴ അടയ്ക്കാനുള്ള നോട്ടീസ് വാഹന ഉടമകളുടെ മൊബൈല്‍ ഫോണിലേക്ക് നേരിട്ടുവരും. കര്‍ണാടക ആര്‍.ടി.സി. ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിക്കുന്നതുള്‍പ്പെടെയുള്ള നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ ട്രാഫിക്-റോഡ് സുരക്ഷാ എ.ഡി.ജി.പി. അലോക് കുമാര്‍ എക്‌സില്‍ പോസ്റ്റുചെയ്തു.

രാത്രിയായാലും പകലായാലും ബെംഗളൂരു-മൈസൂരു പാതയില്‍ ക്യാമറകളുടെ കണ്ണുവെട്ടിച്ച് നിയമ ലംഘനം നടത്താനാകില്ലെന്നും അലോക് കുമാര്‍ പറഞ്ഞു. വാഹനം ഓടിക്കുന്നതിനിടെ മൊബൈലില്‍ സംസാരിച്ചതിനും ഫോണ്‍ പിടിച്ചുകൊണ്ടിരുന്നതിനുമാണ് കൂടുതല്‍ കേസുകള്‍. പാതയില്‍ പോലീസിന്റെ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും 15 ദിവസംകൊണ്ട് 12192 ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തിയെന്നും കര്‍ണാടക പോലീസ് എക്‌സില്‍ പോസ്റ്റുചെയ്തു.

പാതയില്‍ ഗതാഗത നിയമലംഘനങ്ങള്‍ പതിവായതിനെത്തുടര്‍ന്ന് അടുത്തിടെയാണ് 60 എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചത്. 60 ക്യാമറകളില്‍ 48 എണ്ണം ഓട്ടോമാറ്റിക് നമ്പര്‍പ്ലേറ്റ് റെക്കഗ്നിഷന്‍ (എ.എന്‍.പി.ആര്‍.) ക്യാമറകളാണ്. പാതയിലെ മൂന്നുസ്ഥലങ്ങളില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (എന്‍.എച്ച്.എ.ഐ.) വീഡിയോ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

നിയമലംഘനങ്ങളും അപകടങ്ങളും കൂടിയതോടെ കഴിഞ്ഞ ജൂലായില്‍ ദേശീയപാതാ അധികൃതര്‍ വിദഗ്ധസമിതിയെ നിയോഗിച്ച് സുരക്ഷാപരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ചത്.

പാതയില്‍ ഓരോ രണ്ടുകിലോമീറ്ററുകള്‍ക്കുള്ളിലും എ.ഐ. ക്യാമറകളുണ്ട്. വാഹനങ്ങളുടെ ചിത്രവും നമ്പര്‍പ്ലേറ്റുകളും ക്യാമറകള്‍ ചിത്രീകരിക്കും. ട്രാക്ക് തെറ്റിക്കുന്നതും തെറ്റായദിശയില്‍ വാഹനം ഓടിക്കുന്നതുമാണ് പാതയില്‍ക്കാണുന്ന പ്രധാന നിയമലംഘനങ്ങള്‍.


Share our post
Continue Reading

Kerala

തദ്ദേശ സ്ഥാപനങ്ങളില്‍ ഓരോ വാര്‍ഡ് കൂടും, പുനര്‍നിര്‍ണയത്തിന് ഓര്‍ഡിനന്‍സ്; മന്ത്രിസഭായോഗ തീരുമാനം

Published

on

Share our post

തിരുവനന്തപുരം: തദ്ദേശവാര്‍ഡുകളിലെ വാര്‍ഡ് പുനര്‍നിര്‍ണയത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് കൂടും. വാര്‍ഡ് പുനര്‍നിര്‍ണയിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

അടുത്ത വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് വീതം കൂട്ടാന്‍ തീരുമാനം. ഇതോടെ 1200 വാര്‍ഡുകള്‍ പുതുതായി രൂപപ്പെടും. ജനസംഖ്യ വര്‍ധിച്ചെന്ന് വിലയിരുത്തിയാണ് വാര്‍ഡുകള്‍ പുനര്‍നിര്‍ണയിക്കുന്നത്. ചെറിയ പഞ്ചായത്തുകളില്‍ 13ഉം വലുതില്‍ 23ഉം വാര്‍ഡുകളുമാണ് നിലവിലുള്ളത്. ഭേദഗതിയോടെ ഇത് 14ഉം 24ഉം ആയി മാറും. പുതിയ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക.

1200 അംഗങ്ങള്‍ വര്‍ദ്ധിക്കുന്നതോടെ ഇവര്‍ക്ക് ഓണറേറിയം നല്‍കാന്‍ മാത്രം അഞ്ചു വര്‍ഷം 67 കോടി രൂപ അധികം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. വാര്‍ഡ് പുനര്‍നിര്‍ണയത്തില്‍ സര്‍ക്കാരിന്റേത് ഏകപക്ഷിയമായ തീരുമാനമാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 2001ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ 2010ലാണ് അവസാനമായി വാര്‍ഡുകളുടെ പുനര്‍നിര്‍ണയം നടന്നത്.


Share our post
Continue Reading

Kerala

കാടിനുള്ളില്‍ യൂക്കാലി നടാനുള്ള ഉത്തരവ് മരവിപ്പിച്ചു; എം.ഡിയോട് വിശദീകരണം തേടിയെന്നും വനംമന്ത്രി

Published

on

Share our post

കോഴിക്കോട്: കാടിനുള്ളില്‍ യൂക്കാലി മരങ്ങള്‍ നടാനുള്ള ഉത്തരവ് മരവിപ്പിച്ചതായി വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. വനംവികസന കേര്‍പ്പറേഷന് നയം ലംഘിച്ച് യൂക്കാലി നടാന്‍ അനുമതി നല്‍കിയ ‘മാതൃഭൂമി’ വാര്‍ത്ത ചര്‍ച്ചയായതിന് പിന്നാലെയാണ് നടപടി. ഇത് സംബന്ധിച്ച് കേരള വനം വികസന കോര്‍പ്പറേഷന്‍ എംഡിയോട് വിശദീകരണം തേടിയെന്നും വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു.

കെ.എഫ്.ഡി.സി. നഷ്ടത്തിലായപ്പോഴാണ് യൂക്കാലി നടാനുള്ള ആലോചന ഉണ്ടായത്. ഉത്തരവ് നടപ്പാക്കിയപ്പോള്‍ അശ്രദ്ധ ഉണ്ടായി. വന നയം ലഘിച്ച് ഒരു നടപടിയും സര്‍ക്കാര്‍ ചെയ്യില്ല. നയം നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. യൂക്കാലി ഉള്‍പ്പടെയുള്ള അധിനിവേശ സസ്യങ്ങള്‍ വനത്തില്‍ നിന്ന് ഉന്മൂലനം ചെയ്യാനുളള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും വനം മന്ത്രി വ്യക്തമാക്കി.

വനംനയത്തിന് വിരുദ്ധമായും കേന്ദ്രത്തിന്റെ വിലക്ക് ലംഘിച്ചും കാടിനുള്ളില്‍ യൂക്കാലി നടാന്‍ വനം വികസന കേര്‍പ്പറേഷന് നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന് നേരത്തേ വനംമേധാവി ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് നിയമലംഘനമാണെന്നും നടപ്പാക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വനംമേധാവി ഗംഗാസിങ് വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന് റിപ്പോര്‍ട്ട് നല്‍കിയത്. യൂക്കാലി നടാന്‍ അനുമതി നല്‍കിയ വാര്‍ത്ത മുഖ്യമന്ത്രിയുടെ ഓഫീസ് വനംമേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

യൂക്കാലി നടുന്നതു സംബന്ധിച്ച് കൂടുതല്‍ വ്യക്തതയ്ക്കായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അഭിപ്രായം തേടണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. അനുമതിക്കായി നടത്തിയ നീക്കങ്ങളെല്ലാം ചട്ടവിരുദ്ധമാണെന്ന് വനംമേധാവിയുടെ റിപ്പോര്‍ട്ടോടെ തെളിയുന്നു.

ഉത്തരവ് വിവാദമായ സാഹചര്യത്തില്‍ ഈ പ്രശ്‌നം വനം-പരിസ്ഥിതി മന്ത്രാലയത്തിന് വീണ്ടും വിടാനാണ് നീക്കം. മന്ത്രാലയം ഇതിന് അനുമതി നിഷേധിക്കുന്നതോടെ ഇപ്പോഴത്തെ ഉത്തരവിന് പ്രസക്തിയില്ലാതാവും. ഘടകകക്ഷി നേതൃത്വംനല്‍കുന്ന ഒരു പൊതുമേഖലാസ്ഥാപനത്തിന് സര്‍ക്കാര്‍ നല്‍കിയ അനുമതി സര്‍ക്കാര്‍തന്നെ പിന്‍വലിക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കം.

വനംവകുപ്പിന്റെ പ്രവര്‍ത്തനപരിപാടി തയ്യാറാക്കുന്നതിന്റെ ചുമതലയുള്ള ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി. കൃഷ്ണന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് വനംമേധാവി സര്‍ക്കാരിന് കൈമാറിയത്.

യൂക്കാലി നടാനുള്ള അനുമതിക്കായി നേരത്തേ വനം വികസന കോര്‍പ്പറേഷന്‍ കേന്ദ്രമന്ത്രാലയത്തെ സമീപിച്ചിരുന്നു. മന്ത്രാലയം അനുമതി നല്‍കിയില്ല. സംസ്ഥാനത്തെ ഉന്നതതലസമിതിയും അനുമതി നിഷേധിച്ചു. ഇക്കാര്യങ്ങളൊക്കെ മറച്ചാണ് കോര്‍പ്പറേഷന്‍ വീണ്ടും കത്തുനല്‍കി സംസ്ഥാനസര്‍ക്കാരിന്റെ അനുമതി നേടിയത്. വനംമേധാവിയും മൗനംപാലിച്ചു. കേന്ദ്രമന്ത്രാലയം അനുമതി നല്‍കിയതുകൊണ്ടാണ് സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചതെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രന്‍ വാദിച്ചിരുന്നത്.

വന്യജീവി-മനുഷ്യ സംഘര്‍ഷം പെരുകുമ്പോള്‍, വനത്തിന്റെ സ്വാഭാവികപരിസ്ഥിതിക്ക് കോട്ടംവരുത്തുന്ന വിദേശസസ്യങ്ങള്‍ ഒഴിവാക്കണമെന്ന വനംനയത്തിനെതിരായ നടപടികളാണ് വിവാദമായത്.


Share our post
Continue Reading

Kerala42 mins ago

അമിതവേഗത്തില്‍ കാര്‍, ബസ് ഓടിക്കുന്നത് ഫോണ്‍ വിളിച്ച്; ബെംഗളൂരു-മൈസൂരു പാതയില്‍ എ.ഐ ക്യാമറ പണിതുടങ്ങി

Kerala59 mins ago

തദ്ദേശ സ്ഥാപനങ്ങളില്‍ ഓരോ വാര്‍ഡ് കൂടും, പുനര്‍നിര്‍ണയത്തിന് ഓര്‍ഡിനന്‍സ്; മന്ത്രിസഭായോഗ തീരുമാനം

Kerala2 hours ago

കാടിനുള്ളില്‍ യൂക്കാലി നടാനുള്ള ഉത്തരവ് മരവിപ്പിച്ചു; എം.ഡിയോട് വിശദീകരണം തേടിയെന്നും വനംമന്ത്രി

Kannur3 hours ago

തലശേരി മാഹി ബൈപ്പാസ്‌ ; കുരുക്കില്ലാതെ കുതിക്കാം

Breaking News3 hours ago

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകം; പ്രതിക്ക് തൂക്കുകയര്‍

Kerala3 hours ago

നാല് സംസ്ഥാനം ഒന്നിച്ച് കാട്ടാനകളെ എണ്ണുന്നു

Kerala4 hours ago

തായ്ലാൻഡിൽ മലയാളി വെടിയേറ്റ് മരിച്ചു

Kerala4 hours ago

നൃത്തപരിശീലനത്തിനിടെ 13കാരി കുഴഞ്ഞുവീണ് മരിച്ചു

Kerala4 hours ago

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്: വിനോദസഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala5 hours ago

തീർത്ഥാടകരെ വരവേൽക്കാൻ ഒരുങ്ങി കരിപ്പൂർ ഹജ്ജ് ഹൗസ്;ചരിത്രത്തിലാദ്യം,സംസ്ഥാനത്ത് നിന്ന് 17,883പേര്‍

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR6 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!