Connect with us

MATTANNOOR

വരണ്ടുണങ്ങി പഴശ്ശി പ്രധാന കനാൽ

Published

on

Share our post

മട്ടന്നൂർ: പഴശ്ശി അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് കനാൽ വഴിയുള്ള ജല വിതരണം നിർത്തിയതോടെ പ്രധാന കനാൽ വരണ്ടുണങ്ങി. കനാൽ അറ്റകുറ്റപ്പണികൾക്കു ശേഷം പരീക്ഷണാടിസ്ഥാനത്തിൽ ജനുവരി 31നാണ് കനാലിലൂടെ വെള്ളം ഒഴുക്കിയത്. വേനൽ രൂക്ഷമായ ഘട്ടത്തിൽ കനാലിൽ വെള്ളം ലഭിച്ചത് സമീപത്തെ ജനങ്ങൾക്ക് ഏറെ ആശ്വാസമായിരുന്നു. കൃഷി നിലങ്ങളിൽ വെള്ളം എത്താനും കിണറുകളിൽ ജലനിരപ്പ് ഉയരാനും ഇടയായിരുന്നു.  ഇപ്പോൾ കനാലിൽ മിക്ക ഭാഗത്തും ഒരു തുള്ളി വെള്ളം പോലുമില്ല. 

അണക്കെട്ടിൽ നിന്നു കനാലിലേക്ക് വെള്ളം കടത്തി വിടാൻ കഴിയാത്ത വിധത്തിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഇനി കാലവർഷത്തിൽ അണക്കെട്ട് നിറഞ്ഞാൽ മാത്രമേ കനാലിലേക്കു വെള്ളം തുറന്നു വിടാനാകുകയുള്ളൂ. അല്ലെങ്കിൽ പമ്പ് ചെയ്തു കടത്തി വിടേണ്ടി വരും. ജലസംഭരണിയിൽ പൂർണ തോതിൽ ജലനിരപ്പ് ഉണ്ടായിരുന്നപ്പോഴാണ് കനാലിലേക്കുള്ള ഷട്ടർ തുറന്ന് വെള്ളം ഒഴുക്കിയത്. ഇന്നലെ ജലനിരപ്പ് 24.52 മീറ്ററാണുള്ളത്. ഒരു മാസത്തിനകം 2 മീറ്റർ വെള്ളം താഴ്ന്നു.

തുലാവർഷം കുറവായതിനാലാണ് അണക്കെട്ടിലേക്കു ചേരുന്ന പുഴകളിൽ നീരൊഴുക്ക് കുറയുകയും ജലസംഭരണിയിൽ വേണ്ടത്ര വെള്ളം എത്താതിരിക്കുകയും ചെയതത്. ജില്ലയിലെ പ്രധാന ശുദ്ധജല വിതരണ പദ്ധതികൾക്ക് ആവശ്യമായ വെള്ളം പമ്പ് ചെയ്യുന്നത് പഴശ്ശി അണക്കെട്ടിൽ നിന്നാണ്6 വലിയ പദ്ധതികളും 5 ചെറുകിട ശുദ്ധജല പദ്ധതികളുമുണ്ട്. ജല നിരപ്പ് ഇനിയും താഴ്ന്നാൽ കുടിവെള്ള വിതരണത്തിനും പ്രയാസം നേരിടേണ്ടി വരും.

പഴശ്ശി പദ്ധതി: ഡാമിലെ ജലനിരപ്പ് കുറഞ്ഞു  കനാലിൽ വെള്ളമില്ല

അഞ്ചരക്കണ്ടി ∙ പഴശ്ശി മെയിൻ കനാൽ വഴിയുള്ള ജലവിതരണം ട്രയൽ റണ്ണിൽ ഒതുങ്ങി. പഴശ്ശി ജലസംഭരണിയിൽ ക്രമാതീതമായി ജലനിരപ്പ് കുറഞ്ഞതാണ് കാരണം. കോടിക്കണക്കിനു രൂപ ചെലവാക്കി കനാൽ നവീകരിച്ച ശേഷമാണ് കഴിഞ്ഞ ജനുവരി 30നു കനാൽ വഴി വെള്ളം തുറന്നുവിട്ടത്.  വെളിയമ്പ്ര മുതൽ പറശ്ശിനിക്കടവ് വരെയുള്ള 42 കിലോമീറ്റർ ദൂരത്തിൽ കനാൽ വഴി ഏതാനും ദിവസം വെള്ളം ഒഴുകിയിരുന്നു. പിന്നീട് ജലവിതരണം നിർത്തുകയായിരുന്നു.

ഇതിനു പുറമേ ഒന്നാമത്തെ ബ്രാഞ്ച് കനാലായ മാഹി പ്രദേശത്ത് 16 കി.മീറ്റർ ദൂരത്തിലും വെള്ളം ലഭിച്ചിരുന്നു.2008ലായിരുന്നു അഞ്ചരക്കണ്ടി, ചക്കരക്കൽ മേഖലയിൽ കനാൽ വഴി അവസാനമായി ജലവിതരണം നടന്നത്. 16വർഷത്തിനു ശേഷം വീണ്ടും ജലവിതരണം പുനരാരംഭിച്ചത് ജനങ്ങളിൽ ഏറെ പ്രതീക്ഷ നൽകിയിരുന്നു. ജലവിതരണം കർഷകർക്കും ഏറെ ആശ്വാസമേകി. പൊടുന്നനെ ജലവിതരണം നിർത്തിയതോടെ നീരൊഴുക്ക് നിലയ്ക്കുകയും ജലാശയങ്ങളിൽ നിന്നും കിണറുകളിൽ നിന്നും വെള്ളം വൻതോതിൽ വലിഞ്ഞു പോവുകയും ചെയ്തു. കനാലിൽ ഈർപ്പം അനുഭവപ്പെടുന്ന ഭാഗത്ത് നിലവിൽ കാടുകയറുന്ന സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു.

ഗുണം കർഷകർക്ക്

ജലവിതരണം പുനരാരംഭിച്ചാൽ കനാലിന്റെ ഇരു വശങ്ങളിലുമുള്ള ആയിരക്കണക്കിനു കർഷകർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. രണ്ടാം വിള നെൽക്കൃഷിക്ക് ഇത് ഗുണം ചെയ്യുമെന്നു കർഷകർ പറയുന്നു.


Share our post

MATTANNOOR

കണ്ണൂർ വിമാനത്താവളത്തില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് എയർഇന്ത്യ എക്‌സ്പ്രസ് സർവീസ് ഇന്നു മുതല്‍

Published

on

Share our post

മട്ടന്നൂർ: വേനല്‍ക്കാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി കണ്ണൂർ വിമാനത്താവളത്തില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് എയർഇന്ത്യ എക്‌സ്പ്രസ് സർവീസ് ഇന്നു മുതല്‍ തുടങ്ങും. ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകള്‍.

വൈകുന്നേരം 6.15ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 8.45ന് റാസല്‍ഖൈമയിലെത്തും. തിരികെ പ്രാദേശികസമയം 9.45ന് പുറപ്പെട്ട് പുലർച്ചെ 3.10ന് കണ്ണൂരിലെത്തും.ദമാമിലേക്ക് നാളെ മുതല്‍ എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് തുടങ്ങുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സർവീസുകള്‍. പുലർച്ചെ 5.15ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 7.30ന് ദമാമിലെത്തും.

തിരികെ പ്രാദേശിക സമയം 8.30ന് പുറപ്പെട്ട് വൈകീട്ട് 3.45ന് കണ്ണൂരിലെത്തും. ഗോഫസ്റ്റ് സർവീസ് അവസാനിപ്പിച്ച ശേഷം കണ്ണൂർ-ദമാം സെക്ടറില്‍ സർവീസുകളുണ്ടായിരുന്നില്ല.വേനല്‍ക്കാല ഷെഡ്യൂളില്‍ അബുദാബിയിലേക്ക് ആഴ്ചയില്‍ 10 സർവീസുകളും ഷാർജയിലേക്ക് 12 സർവീസുകളും നടത്തും. ഞായർ, ബുധൻ ദിവസങ്ങളില്‍ മസ്‌ക്കറ്റിലേക്കും സർവീസ് നടത്തും. എയർഇന്ത്യ എക്‌സ്പ്രസുമായി കിയാല്‍ ഒപ്പുവച്ച ധാരണ പ്രകാരമാണ് സർവീസുകള്‍ വർധിപ്പിക്കുന്നത്.


Share our post
Continue Reading

MATTANNOOR

കത്താതെ തെരുവുവിളക്കുകൾ; ചാവശ്ശേരി ടൗൺ ഇരുട്ടിൽ

Published

on

Share our post

മട്ടന്നൂർ : തെരുവുവിളക്കുകൾ കത്താതായതോടെ ചാവശ്ശേരി ടൗൺ ഇരുട്ടിലായി. നിരവധി വിളക്കുകളുള്ള ടൗണിൽ ഒന്നുപോലും കത്തുന്നില്ല. തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ചാവശ്ശേരി ടൗണിലും പരിസരങ്ങളിലും സോളാർ തെരുവുവിളക്കുകൾ സ്ഥാപിച്ചത്. പിന്നീട് പലപ്പോഴായി തെരുവുവിളക്കുകളുടെ ബാറ്ററികൾ മോഷണം പോയി.

ഒരുമാസം മുൻപാണ് ചാവശ്ശേരി ബസ് ഷെൽട്ടറിന് സമീപത്തെ തെരുവുവിളക്കിന്റെ ബാറ്ററിയും മോഷ്ടിച്ചത്. ബാറ്ററികൾ കൊണ്ടുപോകുന്നവർക്കെതിരേ പരാതിപ്പെടാനോ നിയമനടപടി സ്വീകരിക്കാനോ അധികൃതരും തയ്യാറാകുന്നില്ല.

വിമാനത്താവളത്തിലേക്കും മറ്റും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ടൗണിലാണ് വെളിച്ചമില്ലാത്തത്. തെരുവുവിളക്കുകൾ കത്തിക്കാൻ നടപടി വേണമെന്നാണ് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്.


Share our post
Continue Reading

MATTANNOOR

ക്രിപ്റ്റോ കറൻസി ഇടപാട് നടത്തി; മട്ടന്നൂർ സ്വദേശിക്ക് നഷ്ടമായത് 3.70 ലക്ഷം രൂപ

Published

on

Share our post

മട്ടന്നൂർ: ക്രിപ്റ്റോ കറൻസി ഇടപാട് നടത്തിയ മട്ടന്നൂർ സ്വദേശിക്ക് 3.70 ലക്ഷം രൂപ നഷ്ടമായി. പരാതിക്കാരൻ തന്റെ ക്രിപ്റ്റോ കറൻസി മറ്റൊരാൾക്ക് വിൽക്കുകയും പിന്നീട് തരാമെന്നു പറഞ്ഞ തുകയുടെ പകുതി മാത്രം നൽകി പരാതിക്കാരനെ വഞ്ചിക്കുകയായിരുന്നു.മറ്റൊരു പരാതിയിൽ പയ്യാമ്പലം സ്വദേശിക്ക് 27,800 രൂപ നഷ്ടപ്പെട്ടു.

ഡ്രൈ ഫ്രൂട്ട് ഓർഡർ ചെയ്യുന്നതിനായി ഗൂഗിളിൽ സേർച്ച്‌ ചെയ്‌ത പരാതിക്കാരനെ ഇന്ത്യ മാർട്ടിൽനിന്നാണെന്നും സാധനങ്ങൾ കുറഞ്ഞ വിലയ്ക്കു തരാമെന്നും പറഞ്ഞു പണം വാങ്ങിയതിനു ശേഷം സാധനങ്ങളോ വാങ്ങിയ പണമോ തിരികെ നൽകാതെ തട്ടിപ്പിനിരയാക്കുകയായിരുന്നു.ടെലിഗ്രാമിൽ പാർട്ട് ടൈം ജോലി ചെയ്യുന്നതിനു പണം നിക്ഷേപിച്ച തലശ്ശേരി സ്വദേശിയും ഓൺലൈൻ തട്ടിപ്പിനിരയായി. നിക്ഷേപിച്ച 24,241 രൂപയോ ലാഭമോ തിരികെ നൽകാതെ തട്ടിപ്പിനിരയാക്കുകയായിരുന്നു.

ഇൻസ്റ്റഗ്രാം, ടെലിഗ്രാം, ഫെയ്‌സ്‌ബുക്, വാട്സാപ്പ് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചു ജാഗ്രത പുലർത്തേണ്ടതും കസ്റ്റമർ കെയർ നമ്പർ ഗൂഗിൾ സേർച്ച് ചെയ്ത‌്‌ വിളിക്കുകയോ അജ്ഞാത നമ്പറിൽ നിന്ന് വിളിച്ച് ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയോ, ലിങ്കിൽ കയറാൻ ആവശ്യപ്പെടുകയോ ചെയ്‌താൽ അത്തരം പ്രവൃത്തികളിൽ ഏർപ്പെടാതിരിക്കുക, വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു പണം നൽകുക തുടങ്ങിയവ ചെയ്യരുതെന്ന് പൊലീസ് അറിയിച്ചു. ഇത്തരം ഓൺലൈൻ തട്ടിപ്പിൽ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് പരാതി റജിസ്റ്റർ ചെയ്യാവുന്നതാണ്.


Share our post
Continue Reading

Kerala5 mins ago

കോടികൾ പാഴായിട്ടും പിന്നോട്ടില്ല, കേന്ദ്രം അനുമതി തരുന്ന പക്ഷം സിൽവർ ലൈൻ ആരംഭിക്കാൻ സർക്കാർ

India21 mins ago

തിരഞ്ഞെടുപ്പിന് മുമ്പേ കെജ്‌രിവാൾ പുറത്തിറങ്ങിയേക്കും; ഇടക്കാല ജാമ്യം പരിഗണിക്കുമെന്ന് സുപ്രീംകോടതി

Kannur35 mins ago

ഹൈറിച്ച് തട്ടിപ്പ്; കണ്ണൂരിലെ ഇടനിലക്കാരായ 39 പേർക്കെതിരെ കേസ്

India2 hours ago

ഇംഗ്ലിഷ് ക്രിക്കറ്റ് താരം അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് സുഹൃത്ത്

Kerala2 hours ago

കോ​ഴി​ക്കോ​ട്ട് യു​വ​തി വാ​ട​ക​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

India2 hours ago

അ­​പ­​ര­​സ്ഥാ­​നാ​ര്‍­​ഥി​ക­​ളെ വി­​ല­​ക്കാ­​നാ­​കി​ല്ല; ഹ​ര്‍­​ജി­​യി​ല്‍ ഇ­​ട­​പെ­​ടാ­​തെ സു­​പ്രീം­​കോ­​ട​തി

Kerala4 hours ago

അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിൽ തൊഴിൽ അവസരം; ആകർഷകമായ ശമ്പളം, സൗജന്യ വിസ, മെഡിക്കൽ ഇൻഷുറൻസ്

THALASSERRY4 hours ago

പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമം; തലശ്ശേരി സ്റ്റേഡിയം കെയർടേക്കർ അറസ്റ്റിൽ

Kerala4 hours ago

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവും യുവതിയും അറസ്റ്റിൽ

Kerala5 hours ago

എ.ആർ.ക്യാംപിലെ പൊലീസ് ഉദ്യോ​ഗസ്ഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR10 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur8 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur11 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News1 month ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!