Connect with us

THALASSERRY

ട്രാഫിക് നിയന്ത്രിക്കാൻ ഹേമന്ത് കുമാർ ഇനി വരില്ല

Published

on

Share our post

ത​ല​ശ്ശേ​രി: തി​രു​വ​ങ്ങാ​ട് കീ​ഴ​ന്തി​മു​ക്കി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ ഹേ​മ​ന്ത് കു​മാ​ർ ഇ​നി​യി​ല്ല. രാ​വി​ലെ​യും വൈ​കീ​ട്ടും ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച് സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​ന് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു ഹേ​മ​ന്ത് കു​മാ​ർ. ലോ​ട്ട​റി വി​ൽ​പ​ന​ക്കി​ട​യി​ലാ​ണ് ഈ ​ജ​ന​സേ​വ​നം. ക​ഴി​ഞ്ഞ ദി​വ​സം കീ​ഴ​ന്തി​മു​ക്കി​ൽ വെ​ച്ച് ബ​സി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കി​ടെ​യാ​ണ് ചി​റ​ക്ക​ര കെ.​ടി.​പി മു​ക്കി​ലെ കോ​വി​ല​ക​ത്ത് ഹേ​മ​ന്ത് കു​മാ​ർ (73) മ​രി​ച്ച​ത്.

ലോ​ട്ട​റി വി​ൽ​പ​ന​ക്കി​ട​യി​ൽ ഒ​രു കൈ​യി​ൽ വി​സി​ലു​മാ​യി ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന ഹേ​മ​ന്ത് കു​മാ​ർ കീ​ഴ​ന്തി മു​ക്കി​ലെ​യും മ​ഞ്ഞോ​ടി​യി​ലെ​യും ജ​ന​ങ്ങ​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ഏ​റെ സു​പ​രി​ചി​ത​നാ​ണ്. വി​ദ്യാ​ർ​ഥി​ക​ളെ സു​ര​ക്ഷി​ത​രാ​യി സ്കൂ​ളി​ലെ​ത്തി​ക്കാ​ൻ ഒ​രു കു​ടും​ബ​നാ​ഥ​നെ പോ​ലെ എ​ല്ലാ ദി​വ​സ​വും ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്റെ സാ​ന്നി​ധ്യം ട്രാ​ഫി​ക് പൊ​ലീ​സു​കാ​ർ​ക്കും ഉ​പ​കാ​ര​മാ​യി​രു​ന്നു.

വി​സി​ല​ടി​യു​ടെ ശ​ബ്ദ​മു​യ​ർ​ന്നാ​ൽ ഹേ​മ​ന്ത് കു​മാ​ർ സ്ഥ​ല​ത്തു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​മാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്റെ മ​ര​ണം വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ഏ​റെ സ​ങ്ക​ട​പ്പെ​ടു​ത്തു​ന്ന​ത്. പ​രേ​ത​രാ​യ ടി.​കെ. അം​ബു -കെ. ​രാ​ധ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.


Share our post

THALASSERRY

ചൂടിന് യാത്രചെയ്യാന്‍ ആളുകള്‍ക്ക് താത്പര്യമില്ല; തലശ്ശേരിയിലെ പുതിയ ഡബിള്‍ഡക്കര്‍ ബസ് ഓട്ടം നിര്‍ത്തി

Published

on

Share our post

തലശ്ശേരി: യാത്രക്കാരില്ലാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സി.യുടെ ഡബിള്‍ഡക്കര്‍ ബസ് ഓട്ടം നിര്‍ത്തി. ഫെബ്രുവരിയിലാണ് തിരുവനന്തപുരത്തു നിന്ന് ബസ് തലശ്ശേരിയിലെത്തിച്ചത്. ഫെബ്രുവരി 22-ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാറും സ്പീക്കര്‍ എ.എന്‍.ഷംസീറും യാത്ര ചെയ്താണ് ഉദ്ഘാടനം ചെയ്തത്.

ഇതിനുശേഷം മാര്‍ച്ച് ആദ്യവാരം തലശ്ശേരി കാര്‍ണിവല്‍ വരെ യാത്രക്കാരുണ്ടായിരുന്നു. ഇതിനുശേഷം യാത്രക്കാര്‍ കുറഞ്ഞു. ഇതോടെയാണ് ഓട്ടം നിര്‍ത്തിയത്. ആളുകള്‍ മുന്‍കൂട്ടി ആവശ്യപ്പെടുന്ന പ്രകാരം വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് യാത്ര. 40 ആളുകള്‍വരെ ഉണ്ടെങ്കില്‍ മാത്രമേ ബസ് ഓടൂ.

ഒരാള്‍ക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങി എട്ടരയ്ക്ക് തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര. ഉച്ചയ്ക്കുള്ള കഠിനമായ ചൂട് യാത്രയെ ബാധിച്ചു. ചൂടിന് യാത്രചെയ്യാന്‍ ആളുകള്‍ക്ക് താത്പര്യമില്ല. ഇപ്പോള്‍ മൂന്നും നാലും ആളുകള്‍ മാത്രമാണ് യാത്രയ്ക്കുണ്ടാകുന്നത്. മൂന്നുപേര്‍ക്ക് മാത്രം ബസ് ഓടിയാല്‍ നഷ്ടമാകും. ചൂട്മാറി മഴ വന്നാല്‍ മുകള്‍ഭാഗത്ത് മേല്‍ക്കൂരയില്ലാത്തതിനാലും യാത്ര ബുദ്ധിമുട്ടാകും. തിരുവവന്തപുരത്തും കൊച്ചിയിലും മാത്രം കാണുന്ന ഡബിള്‍ഡക്കര്‍ തലശ്ശേരിയിലെത്തിയപ്പോള്‍ ആളുകള്‍ക്ക് കൗതുകമായിരുന്നു. ബസിന്റെ താഴത്തെ നിലയില്‍ 28 ആളുകള്‍ക്ക് ഇരിക്കാനുളള സീറ്റും രണ്ട് മേശയുമുണ്ട്.

മുകളിലത്തെ നിലയില്‍ 21 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. തലശ്ശേരി പൈതൃക ടൂറിസം പദ്ധതി ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മുന്‍കൈയെടുത്താണ് ബസ് തലശ്ശേരിയിലെത്തിച്ചത്. തലശ്ശേരി ഡിപ്പോയില്‍നിന്ന് തുടങ്ങി ഇല്ലിക്കുന്ന് ഗുണ്ടര്‍ട്ട് ബംഗ്ലാവ്, കോടതി, ഓവര്‍ബറീസ് ഫോളി, കോട്ട, ഗോപാലപ്പേട്ട വഴി മാഹിയിലെത്തും.

മാഹി ബസിലിക്ക പള്ളി, മാഹി പുഴയോര നടപ്പാതയില്‍നിന്ന് ബൈപ്പാസിലൂടെ മുഴപ്പിലങ്ങാട് ബീച്ച് സന്ദര്‍ശിച്ച് തലശ്ശേരി വരെയാണ് യാത്ര. 40 പേര്‍ ആവശ്യപ്പെട്ടാല്‍ യാത്ര ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ തയ്യാറാണ്.


Share our post
Continue Reading

THALASSERRY

കാഴ്ച പരിമിതി നേരിടുന്നവർക്ക് കരാട്ടെ, നീന്തൽ പരിശീലനം

Published

on

Share our post

തലശ്ശേരി : കാഴ്ച പരിമിതി നേരിടുന്ന പത്ത് പേർക്ക് ധർമടത്ത് കരാട്ടെ പരിശീലന ക്യാമ്പും പിണറായിയിൽ നീന്തൽ പരിശീലനവും നൽകും. കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡ് ജില്ല യൂണിറ്റ്, സംഘടന യൂത്ത് ഫോറം, ബെംഗളൂരു ഇക്യുബിൻ ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ ഗവ. ബ്രണ്ണൻ കോളേജ് ഹോസ്റ്റലിൽ ക്യാംപ് നടത്തി സെൻസായി സി.എൻ. മുരളി കരാട്ടെ പരിശിലനം നൽകും.

പിണറായി പഞ്ചായത്തിന്റെ അധീനതയിലുള്ള നീന്തൽ കുളത്തിൽ വച്ചാണ് നീന്തൽ പരിശീലനം. പരിശീലന പരിപാടി നാളെ രാവിലെ 8.30-ന് ഗവ. ബ്രണ്ണൻ കോളജ് പ്രിൻസിപ്പൽ ഡോ. ജെ. വാസന്തി ഉദ്ഘാടനം ചെയ്യും.


Share our post
Continue Reading

THALASSERRY

വിഷ്ണുപ്രിയ കൊലക്കേസ്: കോടതി വെള്ളിയാഴ്ച വിധി പറയും

Published

on

Share our post

തലശ്ശേരി (കണ്ണൂർ): പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയ(23)യെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ആണ് കേസ് വിധി പറയാൻ മാറ്റിയത്. വിഷ്ണുപ്രിയയുടെ മുൻസുഹൃത്ത് മാനന്തേരി താഴെക്കളത്തിൽ എ. ശ്യാംജിത്ത് (27) ആണ് കേസിലെ പ്രതി. 2022 ഒക്ടോബർ 22-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.

ശ്യാംജിത്ത് മുൻകൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവത്തിന്റെ രണ്ടുദിവസം മുൻപ്‌ കൂത്തുപറമ്പിലെ കടയിൽ നിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. വിഷ്ണുപ്രിയയുടെ ശരീരത്തിൽ 29 മുറിവുകളുണ്ടായിരുന്നു. അതിൽ 10 മുറിവ് മരണശേഷമുള്ളതാണ്. സംഭവത്തിന് ദൃക്‌സാക്ഷികളില്ല.

സാഹചര്യതെളിവും ശാസ്ത്രീയതെളിവുകളും പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ കോടതിയിൽ ഹാജരാക്കിയിരുന്നു. വിഷ്ണുപ്രിയയും പ്രതിയും തമ്മിൽ നേരത്തേ സംസാരിച്ചതിന്റെ ഫോൺരേഖകളും തെളിവായി കോടതിയിൽ ഹാജരാക്കി.

കൊലപാതകം നടന്ന് ഒരുവർഷം പൂർത്തിയാകുന്നതിന് മുൻപ് തന്നെ വിചാരണ തുടങ്ങി. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായതിനാലാണ് വിചാരണ വേഗത്തിലായത്. പ്രതിയായ ശ്യാംജിത്തിന് ജാമ്യവും കിട്ടിയിരുന്നില്ല. കേസിൽ 73 സാക്ഷികളാണുണ്ടായിരുന്നത്. പ്രോസിക്യൂഷൻ മൂന്ന് ഫോറൻസിക് വിദഗ്ധരെ സാക്ഷികളായി പുതുതായി ഉൾപ്പെടുത്തി. വിഷ്ണുപ്രിയയുടെ സഹോദരിമാർ, സുഹൃത്ത് വിപിൻരാജ് തുടങ്ങി 49 സാക്ഷികളെ വിസ്തരിച്ചു. ഇരുതലമൂർച്ചയുള്ള കത്തി, ചുറ്റിക, കുത്തുളി എന്നിവ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.


Share our post
Continue Reading

PERAVOOR1 hour ago

പേരാവൂർ സ്വദേശി ഡോ. അമർ രാമചന്ദ്രന് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്

Kerala2 hours ago

നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു

Kerala2 hours ago

കോഴിക്കോട് ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് തീപ്പിടിച്ച് രോഗി വെന്തുമരിച്ചു

India2 hours ago

ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു

India14 hours ago

സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതൽ

Kerala15 hours ago

കുട്ടിയെക്കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവം: വാഹനത്തിന്റെ ആർ.സി സസ്പെൻഡ് ചെയ്തു; 35,000 രൂപ പിഴയും

Kerala15 hours ago

ഗുരുവായൂരില്‍ ദര്‍ശനത്തിന് നിയന്ത്രണം

Kannur15 hours ago

കന്നുകാലികളുടെ നഷ്ടം റിപ്പോർട്ട് ചെയ്യണം

Kerala16 hours ago

വടകരയിലെ വിവാദ സ്‌ക്രീന്‍ഷോട്ട്: ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ള റൂറല്‍ എസ്.പിക്ക് പരാതിനല്‍കി

Kerala16 hours ago

വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയപ്പോള്‍ മറ്റൊരു യുവതി, കബളിപ്പിച്ചെന്ന് നവവധുവിന്റെ പരാതി; കേസ്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!