തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, പൂർണമായും കത്തിനശിച്ചു; സഹോദരങ്ങൾ ഇറങ്ങിയോടി

Share our post

തൃശ്ശൂർ: വടക്കാഞ്ചേരി പെരിങ്ങണ്ടൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കുന്നംകുളം സ്വദേശി കോലഴിപറമ്പിൽ വീട്ടിൽ അഖിൽ(34) ഓടിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നതാണ് പ്രാഥമിക നിഗമനം.

അഖിലിന്റെ സഹോദരിയും വാഹനത്തിലുണ്ടായിരുന്നു. സഹോദരിയെ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. കാറിലെ യാത്രക്കാർ അതിവേ​ഗം കാറിൽ നിന്നും പുറത്തേക്കി ഓടുകയായിരുന്നു.
അപകടത്തിൽ കാർ പൂർണമായും കത്തിനശിച്ചു. വടക്കാഞ്ചേരി അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. സംഭവത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!