ലോക്‌സഭ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പത്രിക സമർപ്പണം അവസാനിച്ചു; 290 സ്ഥാനാർഥികൾ
തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോൾ സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക നൽകി. വെള്ളിയാഴ്‌ച സൂക്ഷ്‌മ പരിശോധന പൂർത്തിയാകും. ആകെ 499 പത്രികകളാണ് ഇതുവരെ ലഭിച്ചത്. എട്ടിന് നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതോടെ 20 മണ്ഡലങ്ങളിലെയും സ്ഥാനാർഥി ചിത്രം തെളിയും.
തിരുവനന്തപുരം – 22, ആറ്റിങ്ങൽ – 14, കൊല്ലം – 15, പത്തനംതിട്ട – 10, മാവേലിക്കര -14, ആലപ്പുഴ – 14, കോട്ടയം – 17, ഇടുക്കി – 12, എറണാകുളം – 14, ചാലക്കുടി – 13, തൃശൂർ – 15, ആലത്തൂർ – 8, പാലക്കാട് – 16, പൊന്നാനി – 20, മലപ്പുറം – 14, കോഴിക്കോട് – 15, വയനാട് – 12, വടകര -14, കണ്ണൂർ – 18, കാസർകോട് – 13 എന്നിങ്ങനെയാണ് വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ എണ്ണം.
തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവുമധികം പത്രിക ലഭിച്ചത് – 22. കുറവ് ആലത്തൂർ എട്ട്. പത്രികാ സമർപ്പണത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച 252 നാമനിർദ്ദേശ പത്രികകളാണ് ലഭിച്ചത്.
