Connect with us

KOOTHUPARAMBA

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

Published

on

Share our post

കൂത്തുപറമ്പ്: കൂത്തുപറമ്പിലെ സ്വകാര്യ സ്വർണ്ണ പണയ സ്ഥാപനത്തിൽ പല തവണയായി മുക്കുപണ്ടം പണയം വച്ച് 11 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ പേരാവൂർ കൊളവംചാൽ സ്വദേശി എ.അഷറഫിനെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.ബന്ധുവായ സ്ത്രീയെ ഉപയോഗിച്ചാണ് അഷറഫ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.ഈ സ്ത്രീയാണ് കൂത്തുപറമ്പ് നഗരത്തിലെ സ്വകാര്യ സ്വർണ്ണ പണയ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ചിരുന്നത്.സ്ത്രീയുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

ആദ്യം സ്വർണ്ണാഭരണം പണയം വെക്കുകയും അത് തിരിച്ചെടുക്കുകയും ചെയ്ത് വിശ്വാസ്യത പിടിച്ച് പറ്റിയ ശേഷമായിരുന്നു തട്ടിപ്പ്.ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം ഒരു മാല പണയംവെക്കാനെത്തിയപ്പോൾ സ്ഥാപനത്തിലുള്ളവർക്ക് സംശയം തോന്നുകയും പണയം സ്വീകരിക്കാതെ തിരിച്ചയക്കുകയും ചെയ്തു.തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ മുമ്പ് പണയം വച്ചത് മുക്കുപണ്ടങ്ങളാണെന്ന് മനസ്സിലായതെന്നും പോലീസ് വ്യക്തമാക്കി.

തുടർന്ന് കൂത്തുപറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഷറഫാണ് തട്ടിപ്പിന് പിന്നിലെന്ന് വ്യക്തമായത്.എസ് .ഐ .അഖിലും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്ത്രീക്കെതിരെയും കേസെടുത്തിട്ടുണ്ട്.മുക്കുപണ്ടമാണ് പണയം വെച്ചതെന്നത് സംബന്ധിച്ച് സ്ത്രീക്ക് അറിവുണ്ടായിരുന്നോ എന്ന കാര്യം പോലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. അഷറഫിനെതിരെ പേരാവൂർ പോലീസ് സ്റ്റേഷനിലും സമാനമായ കേസുണ്ട്.


Share our post

KOOTHUPARAMBA

അപകടക്കെണി വിരിച്ച് തലശ്ശേരി – വളവുപാറ കെ.എസ്.ടി.പി റോഡ്

Published

on

Share our post

കൂത്തുപറമ്പ്: ഓടകൾ ഇല്ലാതെയും ഓടകളിൽ കവറിങ് സ്ലാബ് ഇല്ലാതെയും കെ.എസ്.ടി.പി റോഡ്. കോടികൾ ചെലവഴിച്ച് 10 വർഷം കൊണ്ട് നവീകരിച്ച തലശ്ശേരി – വളവുപാറ കെ.എസ്.ടി.പി റോഡിൽ പണി പൂർത്തീകരിക്കാത്ത ഓടകൾ സ്ഥിതി ചെയ്യുന്ന ഭാഗം അപകടക്കെണിയാകുന്നു. തൊക്കിലങ്ങാടി ടൗണിൽ ഇരിട്ടി റോഡിൽ കെ.വി.സുധീഷ് റോഡ് ആരംഭിക്കുന്ന ഭാഗത്ത് ഏതാണ്ട് 30 മീറ്ററോളം ദൂരം ഓടയുടെ പ്രവൃത്തി പൂർത്തീകരിച്ചിട്ടില്ല.

ഏതാണ്ട് 10 മീറ്ററോളം ദൂരത്തിൽ കോൺക്രീറ്റിൽ നിർമിച്ച സ്റ്റാൻഡേഡ് ഓട പോലും സ്ഥാപിക്കാതെ ഒഴിവാക്കിയ നിലയിലാണ്. ഇത് ഉൾപ്പെടെ 30മീറ്ററോളം ദൂരം കവറിങ് സ്ലാബ് പോലും പാകാതെ അപകട ഭീഷണിയിലാണ്. പൊതുവേ വീതി കുറഞ്ഞ ഈ ഭാഗത്ത് ടാർ റോഡ് കഴിഞ്ഞാൽ വഴിയാത്രയ്ക്കു തീരെ സൗകര്യമില്ല.

ഇവിടെ ഓട പുനർനിർമിച്ച് സ്ലാബ് പാകിയാൽ മാത്രമേ അപകടരഹിതമായി ആളുകൾക്ക് കടന്നു പോകാൻ കഴിയൂ. പലതവണ അധികൃതരെ സമീപിച്ചെങ്കിലും ഇതിനോട് മുഖം തിരിഞ്ഞു നിൽക്കുന്ന നിലപാടാണ് എല്ലാ ഘട്ടങ്ങളിലും ബന്ധപ്പെട്ടവർ സ്വീകരിച്ചതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ചിലപ്പോൾ ഈ ഭാഗത്ത് വാഹനങ്ങൾ കൂടി പാർക്ക് ചെയ്തു കഴിഞ്ഞാൽ വഴിയാത്ര വളരെയേറെ ക്ലേശകരമാണെന്നാണു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.

ഓടയും സ്ലാബും ഇല്ലാത്ത ഭാഗത്ത് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്താൽ തെന്നി ഓടയിലേക്ക് മറിഞ്ഞുവീഴുന്ന അവസ്ഥയാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു. തെരുവ് വിളക്കുകളുടെയും സിഗ്നലുകളുടെയും കാര്യവും ഏതാണ്ട് ഇതേ മട്ടിലാണ്. പല ഭാഗത്തും വാഹനമിടിച്ച് തകർന്നും മറ്റുമായി തെരുവ് വിളക്കുകൾ കണ്ണുചിമ്മി. ഇവയൊന്നും പുനഃസ്ഥാപിക്കാൻ ഒരു നടപടിയുമില്ല.


Share our post
Continue Reading

KOOTHUPARAMBA

മൂന്ന് ആർ.എസ്.എസുകാരെ കാപ്പ ചുമത്തി നാടുകടത്തി

Published

on

Share our post

കൂ​ത്തു​പ​റ​മ്പ്: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ മൂ​ന്ന് ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. ചൂ​ണ്ട​യി​ലെ പ​ള്ളി​യ​ത്ത് ഞാ​ലി​ല്‍ ഹൗ​സി​ൽ അ​മ​ൽ രാ​ജ് (28), ചൂ​ണ്ട​യി​ലെ പി.​കെ. നി​വാ​സി​ൽ റി​ഷി​ൽ (28), തൊ​ടീ​ക്ക​ള​ത്തെ ന​ടു​ക്ക​ണ്ടി ഹൗ​സി​ൽ മി​ഥു​ൻ (28) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​ര​ള സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യ​ൽ നി​യ​മം (കാ​പ്പ) ചു​മ​ത്തി​യ​ത്. ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​ജി​ത് കു​മാ​റി​ന്റെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

ക​ണ്ണ​വ​ത്തെ എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​ൻ സ​യ്യി​ദ് സ​ലാ​ഹു​ദ്ദീ​ൻ വ​ധം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് മൂ​ന്നു​പേ​രും.


Share our post
Continue Reading

KOOTHUPARAMBA

കൂത്തുപറമ്പ് -നിടുംപൊയിൽ റോഡിൽ ബസ് അപകടം 

Published

on

Share our post

കൂത്തുപറമ്പ്: മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. കൈച്ചേരി വളവിൽ തിങ്കളാഴ്ച വൈകിട്ടാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.


Share our post
Continue Reading

Kerala16 mins ago

കൊച്ചിയില്‍ നവജാത ശിശുവിനെ എറിഞ്ഞുകൊന്നു

Kerala30 mins ago

നടൻ ജയറാമിന്റെയും പാർവ്വതിയുടെ മകൾ മാളവിക വിവാഹിതയായി

Social38 mins ago

ഇൻസ്റ്റാഗ്രാമിൽ മറ്റുള്ളവരുടെ വീഡിയോകൾ പോസ്റ്റ് ചെയ്ത് വൈറലാകുന്നവരാണോ? വരുന്നത് മുട്ടൻ പണി

Kannur49 mins ago

സൂര്യാഘാതം വീട്ടിലുമെത്താം, വയോജനങ്ങൾക്ക് വേണം കൂടുതൽ കരുതൽ

Kerala59 mins ago

യുവാവിനെ കോണ്‍ക്രീറ്റ് മിക്‌സർ മെഷീനിലിട്ട് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

Kannur1 hour ago

ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി: വെന്തുരുകി നാട്

Kerala1 hour ago

വയറുവേദനയുമായെത്തി, പത്ത് കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ നീക്കംചെയ്തു

India2 hours ago

റായ്ബറേലിയിൽ രാഹുൽ ഗാന്ധി കോൺഗ്രസ് സ്ഥാനാർത്ഥി

India3 hours ago

ലോകത്തിന് വിസ്മയമായി സമുദ്രത്തിനടിയിലെ ശിവ ക്ഷേത്രം: ഭക്തര്‍ക്ക് കടല്‍ വഴി മാറിക്കൊടുക്കുന്ന അത്ഭുത കാഴ്ച

Kerala3 hours ago

കേരളത്തിലെ ആദ്യ പ്രൈവറ്റ് ട്രെയിനിൻ്റെ കന്നിയാത്ര ജൂൺ നാലിന് 

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR10 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur8 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur11 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News1 month ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!