Connect with us

KOLAYAD

ബൈക്ക് ടെസ്റ്റ് ഡ്രൈവിനിടെ യുവാവിന് ദാരുണാന്ത്യം

Published

on

Share our post

വരാപ്പുഴ: അമ്മയെ ബൈക്ക് ഷോറൂമിൽ നിർത്തി ടെസ്റ്റ് ഡ്രൈവിനു പോയ യുവാവ് അപകടത്തിൽ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടിൽ നിധിൻ നാഥൻ (23) ആണ് കടവന്ത്ര എളംകുളത്തുണ്ടായ അപകടത്തിൽ മരിച്ചത്.

ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. അമ്മയെ ഷോറൂമിൽ നിർത്തി നിധിൻ നാഥൻ ബൈക്ക് ടെസ്റ്റ് ഡ്രൈവിനായി പോകുകയായിരുന്നു. എളംകുളം ഭാഗത്തെത്തി യൂ ടേൺ എടുക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ പില്ലറിൽ ഇടിച്ചാണ് അപകടമുണ്ടായത്. അഞ്ചു മിനുറ്റിലേറെ നേരം റോഡിൽ കിടന്ന നിഥിൻ നാഥിനെ അതുവഴി വന്ന എക്സൈസിന്റെ വാഹനത്തിലാണ് വൈറ്റിലയിലുള്ള സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചത്. നിധിൻനാഥ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

കളമശ്ശേരി സ്ക്കോഡ ഷോറൂമിൽ മെക്കാനിക്കാണ് നിധിൻ നാഥൻ. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി എറണാകുളം ജനറൽ ആസ്പത്രിയിലേക്ക് മാറ്റി.

അച്ഛൻ : കാശിനാഥ് ദുരൈ, അമ്മ : ഷൈനി, സഹോദരി: നിഖിന.


Share our post

KOLAYAD

സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള സ്റ്റേഷനറി കച്ചവടം നിർത്തണം; ഏകോപന സമിതി

Published

on

Share our post

കോളയാട്: വ്യാപാര മേഖല കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുമ്പോൾ സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടത്തുന്ന സ്റ്റേഷനറി കച്ചവടം നിർത്താൻ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കോളയാട് യൂണിറ്റ് പൊതുയോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. കെ.ജെ. മനോജ് അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ, സെക്രട്ടറി എ. സുധാകരൻ, പി. പുരുഷോത്തമൻ, വി. ഹരീന്ദ്രൻ, എൻ. ഷൈജു, റോയ് പൗലോസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.ജെ. മനോജ് (പ്രസി.), എൻ. ഷൈജു (ജന.സെക്ര.), മഷൂദ് നെല്ലേരി (ഖജാ.).


Share our post
Continue Reading

KOLAYAD

കോളയാട് പഞ്ചായത്ത് പരിധിയിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണം

Published

on

Share our post

കോളയാട്: പഞ്ചായത്ത് പരിധിയിൽ സ്വകാര്യ സ്ഥലത്ത് അപകടാവസ്ഥയിലുള്ള മരങ്ങൾ ഉടമകളുടെ ഉത്തരവാദിത്വത്തിൽ മുറിച്ചു മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം ഇത്തരം മരങ്ങൾകൊണ്ടുണ്ടാകുന്ന അപകടങ്ങൾക്ക് സ്ഥലമുടമ ഉത്തരവാദിയായിരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.


Share our post
Continue Reading

KOLAYAD

പള്ളിപ്പാലം-വായന്നൂർ-വേക്കളം റോഡിൽ ഗതാഗത നിയന്ത്രണം

Published

on

Share our post

കോളയാട് : പള്ളിപ്പാലം-വായന്നൂർ-വേക്കളം റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ 14 വരെ ഇതുവഴിയുളള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ വെള്ളര്‍വള്ളി-വായന്നൂര്‍ റോഡ്, മണ്ഡപം-കുനിത്തല റോഡ്, പുത്തലം കോറ റോഡ് എന്നിവയും മറ്റ് അനുബന്ധ റോഡുകളും ഉപയോഗിക്കണമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


Share our post
Continue Reading

PERAVOOR31 mins ago

പേരാവൂർ സ്വദേശി ഡോ. അമർ രാമചന്ദ്രന് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്

Kerala47 mins ago

നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു

Kerala1 hour ago

കോഴിക്കോട് ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് തീപ്പിടിച്ച് രോഗി വെന്തുമരിച്ചു

India1 hour ago

ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു

India13 hours ago

സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതൽ

Kerala14 hours ago

കുട്ടിയെക്കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവം: വാഹനത്തിന്റെ ആർ.സി സസ്പെൻഡ് ചെയ്തു; 35,000 രൂപ പിഴയും

Kerala14 hours ago

ഗുരുവായൂരില്‍ ദര്‍ശനത്തിന് നിയന്ത്രണം

Kannur14 hours ago

കന്നുകാലികളുടെ നഷ്ടം റിപ്പോർട്ട് ചെയ്യണം

Kerala15 hours ago

വടകരയിലെ വിവാദ സ്‌ക്രീന്‍ഷോട്ട്: ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ള റൂറല്‍ എസ്.പിക്ക് പരാതിനല്‍കി

Kerala15 hours ago

വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയപ്പോള്‍ മറ്റൊരു യുവതി, കബളിപ്പിച്ചെന്ന് നവവധുവിന്റെ പരാതി; കേസ്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!