ഗ്യാന്‍വാപി മസ്ജിദ് വിധി; ഇരിട്ടിയില്‍ എസ്.ഡി.പി.ഐ.യുടെ പ്രതിഷേധ പ്രകടനം
ഇരിട്ടി : ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ അനുമതി നൽകിയ വാരണാസി കോടതി വിധിക്കെതിരെ എസ്.ഡി.പി.ഐ പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ഇരിട്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി. പയഞ്ചേരിമുക്കില്‍ നിന്നാരംഭിച്ച റാലി പഴയ ബസ്റ്റാന്റില്‍ സമാപിച്ചു. പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് യൂനസ് ഉളിയില്‍, സെക്രട്ടറി റിയാസ് നാലകത്ത്, ജില്ലാ കമ്മിറ്റിയംഗം സൗദ നസീർ,സാബി, അഷ്റഫ് നടുവനാട്, ഇരിട്ടി മുനിസിപ്പല്‍ പ്രസിഡന്റ് എസ്. നൂറുദ്ദീന്‍, സെക്രട്ടറി അബ്ദുല്‍ സത്താര്‍ ചാലില്‍, മുഹമ്മദലി വിളക്കോട്, സി.എം. നസീര്‍ എന്നിവർ നേതൃത്വം നൽകി.
