പേരാവൂർ ക്ഷീര സംഘത്തിൽ നിന്ന് വിരമിച്ച കെ.കെ.രാജന് യാത്രയയപ്പ്
പേരാവൂർ: ക്ഷീരവ്യവസായ സഹകരണ സംഘത്തിൽ നിന്ന് 40 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച ലാബ് അസിസ്റ്റന്റ് കെ.കെ. രാജന് സംഘം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യാത്രയയപ്പ് നല്കി. ക്ഷീരസംഘം മുൻ പ്രസിഡന്റ് കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ക്ഷീരസംഘം സെക്രട്ടറി കെ. ശ്രീജിത്ത്, കെ.എ. രജീഷ്, ടി. വിജയൻ, സംഘം ജീവനക്കാർ എന്നിവർ സംസാരിച്ചു.
എട്ട് വർഷക്കാലം താത്കാലിക ജീവനക്കാരനായും 32 വർഷം സ്ഥിരം ജീവനക്കാരനുമായി 40 വർഷം പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ കെ.കെ. രാജൻ പ്രവർത്തിച്ചിട്ടുണ്ട്. പേരാവൂർ മുള്ളേരിക്കൽ സ്വദേശിയാണ്.
