കാനം രാജേന്ദ്രന്റെ വേർപാടിൽ അനുശോചനം
പേരാവൂർ : സി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ മൗനജാഥയും അനുശോചന യോഗവും നടത്തി. മണ്ഡലം സെക്രട്ടറി സി.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ അഡ്വ. വി. ഷാജി, കെ.എ. രജീഷ്, ജൂബിലി ചാക്കോ, വി. ഗീത, എ.കെ. ഇബ്രാഹിം, പൂക്കോത്ത് അബൂബക്കർ, കെ.സി. ഷബീർ , വി.ഡി. ബിന്റോ, ജോർജ് മാത്യു, ഷിജിത്ത് വായന്നൂർ, പ്രീത ദിനേശൻ, കൂട്ട ജയപ്രകാശ് എന്നിവർ സംസാരിച്ചു.
