മലപ്പുറത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഗർഭിണി മരിച്ചു
മലപ്പുറം: ചന്തക്കുന്നിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണി മരിച്ചു. 31കാരിയായ പ്രിജിയാണ് മരിച്ചത്.
ചന്തക്കുന്ന് യു.പി സ്കൂളിന് സമീപം ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അപകടമുണ്ടായത്. ഭർത്താവ് സുധീഷിനൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്നു പ്രിജി. സുജീഷ് ആണ് വാഹനം ഓടിച്ചിരുന്നത്. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ലോറിക്കടിയിലേക്ക് തെറിച്ചുവീണ പ്രിജിയെ സാരമായ പരിക്കുകളോടെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സുജീഷ് നിസാര പരിക്കുകളോടെ രക്ഷപെട്ടു.മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
